Home Daily news ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ.

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ.

0

ഷാജിവർഗ്ഗീസ് കലയപുരം

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ.
കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് സംഭവം. മരിച്ചത് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആഷിഫും കുടുംബവുമാണ്.
ആഷിഫ് (40), ഭാര്യ അസീറ(34), മക്കളായ അസറാ ഫാത്തിമ (13), അനോനീസ(8) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ച നിലയിലായിരുന്നു. സാമ്ബത്തിക പ്രതിസന്ധിയാണ് കൂട്ട അത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് വീട്ടില്‍ നിന്നും ലഭിച്ചിരുന്നു.
രണ്ടു നില വീട്ടിന് അകത്ത് വിഷവായു നിറച്ചായിരുന്നു ആത്മഹത്യ. വീട്ടിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിയുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലമുള്ള ജീവനൊടുക്കല്‍ എന്ന് വ്യക്തമാക്കിയ ആത്മഹത്യാ കുറിപ്പ് കിട്ടിയെങ്കിലും പൊലീസ് തുടരന്വേഷണം നടത്തും.വീടിന്റെ ജനലുകള്‍ ടേപ്പ് ഉപയോഗിച്ച്‌ അടച്ചിരുന്നു. വിഷവാതകം പുറത്തേക്ക് പോകാതിരിക്കാനായിരുന്നു ഇത്. അങ്ങനെ വിഷ വാതകം കുടുംബത്തിലെ എല്ലാവരും ശ്വസിക്കുന്നുവെന്ന് ഉറപ്പിച്ചാണ് ആത്മഹത്യ.
ഉച്ചയായിട്ടും വീട്ടിലെ ആരേയും പുറത്തേക്ക് കണ്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി. പരിശോധനയില്‍ വിഷവായു കണ്ടെത്തി. വേദന രഹിതമായി മരണം ഉറപ്പിക്കാനാണ് ഇത്. ആത്മഹത്യാ കുറിപ്പില്‍ സാമ്പത്തിക പ്രതിസന്ധിയും മറ്റും വിശദീകരിച്ചിട്ടുണ്ട്. കടം കൊടുക്കേണ്ടവരുടെ പേരുകളും ഉണ്ട്.
ഈ അടുത്ത കാലത്താണ് ഒരു കോടി ചെലവില്‍ വീടു വച്ചത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നുവെന്നാണ് സൂചന. ഇതെല്ലാമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here