എന്നെസ് നെല്ലിക്കുന്നo
ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റത്തെ സംബന്ധിച്ചുള്ള റാന്നി കോടതിയുടെ താല്ക്കാലിക നിരോധന ഉത്തരവിൽ സഭയ്ക്ക് ആശങ്ക വേണ്ടായെന്ന് Adv. Pr. ജോൺസൺ പള്ളിക്കുന്നേൽ അഭിപ്രായപ്പെടുന്നു.
റാന്നി കോടതിയിൽ കൊടുക്കപ്പെട്ട 1 A യിൽ 1 മുതൽ 3 വരെയുള്ള എതൃകക്ഷികൾ റാന്നി വെസ്റ്റ് സെന്റർ പ്രസിഡന്റും സെക്രട്ടറിയും മറ്റൊരു ശുശ്രൂഷകനുമാണ്. എന്നാൽ നാലാം എതൃകക്ഷി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയാണ് : ഉത്തരവ് പരിശോധിച്ചാൽ, ഇത് ഇതര സെന്ററിലെ ശുശ്രൂഷകൻന്മാരുടെ സ്ഥലം മാറ്റ പ്രക്രിയയെ ബാധിക്കുകയില്ലായെന്നും പാസ്റ്റർ ജോൺസൺ പള്ളിക്കുന്നേൽ ഒരു വാർത്താ ക്കുറിപ്പിൽ പറഞ്ഞു.
4ാം എതൃകക്ഷിയായ കേരളാ സ്റ്റേറ്റ് പ്രിസ് ബിറ്ററിയോട് 1 മുതൽ 3 വരെ യുള്ള എതൃകക്ഷിയുടെ സെന്ററിലുള്ള സ്ഥലം മാറ്റം നടത്തരുതെന്നാണ് ഉത്തരവ്.

ശുശ്രൂഷകൻ ന്മാരുടെ സ്ഥലം മാറ്റത്തെ സംബന്ധിച്ച്
IPC ശുശ്രൂഷകൻമാരുടെ സ്ഥലം മാറ്റം കേരള സ്റ്റേറ്റിൽ നടത്തുവാൻ കഴിയാത്ത നിലയിൽ തടയപ്പെട്ടിരിക്കുന്നുയെന്ന് പ്രചരിപ്പിക്കുന്ന വർ മന:പൂർവ്വം തെറ്റുധാരണ പരത്തുവാൻ ശ്രമിക്കുകയാണ് ന്നും, പള്ളിക്കുന്നേൽ കൂട്ടി ചേർത്തു.ഇന്നലെ കോടതിയിൽ കേസ് വിളിച്ച സമയം ഈ താല്ക്കാലിക നിരോധന കല്പനയുടെ വാദം എത്രയും വേഗം കേൾക്കേണ്ടതാണെന്നും കേരളാ സ്റ്റേറ്റ് പ്രിസ്ബിറ്ററിയുടെ അഭിഭാക്ഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി യപ്പോൾ കോടതിയിൽ നിന്നും നിയമ വിരുദ്ധമായ സ്ഥലമാറ്റം മാത്രമേ തടഞ്ഞിട്ടുള്ളൂയെന്നും നിയമ വിധേയമായി സ്ഥലം മാറ്റം ചെയ്യുന്നതിന് തടസ്സമില്ലായെന്നും കോടതി പറഞ്ഞതായി അറിയുന്നു. ഇപ്രകാരം കേസ് മാർച്ച് 5-ാം തിയതിയിലേയ്ക്ക് അവധി വച്ചതായും അറിയുന്നു.
കേരളത്തിലെ സെന്റർ ശുശ്രൂഷകൻ ന്മാരെ ഈ അവധിയ്ക്ക് മുമ്പ് കുമ്പനാട് വിളിച്ചു ചേർത്ത് സ്ഥലമാറ്റ ക്രമീകരണം ആലോചിക്കുന്നതായി അറിയുന്നു.
സുവിശേഷകനെ (Evangalist) IPC യിൽ ഏതു സഭയിലേയ്ക്കും നിയമിക്കാവുന്നതാണ്
IPC ഭരണഘടന ആർട്ടിക്കിൾ 13 – ൽ . ലാണ് ശുശ്രൂഷകനെക്കുറിച്ച് പറയുന്നത്.
ശുശ്രൂഷകൻ അഥവാ Minister എന്നതിനു് സഭാ ശുശ്രൂഷകൻ, ക്രൈസ്തവ പുരോഹിതൻ ,
എന്നാണ് അർത്ഥം.
ഭരണഘടനയിൽ 1-ാം മതായി പറയുന്ന സുവിശേഷകൻ, ശുശ്രൂഷകനാണ് അഥവാ സഭാ ശുശ്രൂഷകനാണ്.
രണ്ടാമതായി പറയുന്ന Licienced Minister ( അനുവാദപത്രം ലഭിച്ചയാൾ) ശുശ്രൂഷകനാണെങ്കിലും IPC യുടെ 21 അംഗ സഭയിൽ നിയമിക്കുവാൻ പാടില്ല. ഇവരെ പുതിയ സ്റ്റേഷനുകളിൽ 3 വർഷം നിയമിച്ചതിന് ശേഷമേ Evg : കാർഡ് നൽകാവൂ. പുതിയതായി . പൂർത്തികരിച്ചു വരുന്ന ബൈബിൾ കോളേജ് ബിരുദധാരികളെ നേരിട്ട് സഭകളിൽ നിയമിക്കാതെയിരിക്കുവാനുള്ള മുൻ കരുതലാണ് ഭരണഘടന നൽകുന്നത്. മൂന്നാമതായി പാസ്റ്റർന്മാരാണ് ഇവരും ശുശ്രൂഷകരാണെങ്കിലും ഓർഡിനേഷൻ ലഭിച്ചവരെയാണ് പാസ്റ്റർ എന്ന് വിളിക്കുന്നത്. ഓർഡിനേഷനുള്ളയാൾ പിന്നിട് സെന്റർ പാസ്റ്ററുമാകുന്നു. റാന്നി മുൻസിഫ് കോടതിയിൽ ഒരു സഹോദരൻ വാദിയായി നല്കിയ കേസിൽ സുവിശേഷകനെ സഭാ ചാർജ്ജിൽ നിയമിക്കുവാൻ പാടില്ലായെന്ന് പറയുന്നത് ശരിയല്ല : സുവിശേഷകൻ ശുശ്രൂഷകൻ ( ക്രൈസ്തവ പുരോഹിതൻ / Minister ആണ് . ബൈബിൾ പഠനം പൂർ ത്തികരിച്ച് വരുന്നവരെ 3 വർഷം സ്റ്റേഷൻ പ്രവർത്തനം ചെയ്ത ശേഷം മാത്രം Evg : കാർഡ് നല്കാവൂ : ഇവർക്ക് Licenced minister ( അനുവാദപത്രം ലഭിച്ച ശുശ്രൂഷകൻ എന്ന കാർഡ് മാത്രമേ കൊടുക്കാവൂ. അഥവാ 3 വർഷത്തിന് താഴെ Evg : കാർഡ് ലഭിക്കപ്പെട്ടവരെ സ്ഥലം മാറ്റാതെയിരിക്കുക, അഥവാ സ്ഥലം മാറ്റം ആവശ്യമെങ്കിൽ 3 വർഷം കഴിഞ്ഞില്ലെങ്കിൽ പുതിയ പ്രവർത്തനത്തിൽ മാത്രം ശുശ്രൂഷകനായി നിയമിക്കുക. ഭാവിയിൽ IPC യുടെ ഭരണഘടന പാലിക്കുവാൻ IPC യുടെ പ്രിസ് ബിറ്ററികൾ പ്രത്യേകം ശ്രദ്ധിക്കേണമെന്നും.
പാസ്റ്റർ : ജോൺസൺ പള്ളിക്കുന്നേൽ വാർത്താ ക്കുറിപ്പിൻ രേഖപ്പെടുത്തി.




