Home Daily news ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ ഐപിസി കേരള സ്റ്റേറ്റ് ഭവന നിർമ്മാണ പദ്ധതിയ്ക്ക് ഇന്ന്...

‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ ഐപിസി കേരള സ്റ്റേറ്റ് ഭവന നിർമ്മാണ പദ്ധതിയ്ക്ക് ഇന്ന് തുടക്കം 

0

എൻ എസ് നെല്ലിക്കുന്നം

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റിന്റെ ഭവന നിർമ്മാണ പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ പ്രൊജക്ടിന്റെ നിർമ്മാണ ഉദ്ഘാടനം 16/1/24) ഇന്ന് വൈകിട്ട് 3.30ന് പത്തനാപുരത്ത് നടക്കും. ഭവനരഹിതരായ സുവിശേഷകർക്ക് വീട് നിർമ്മിക്കുന്നതിനായി സംസ്ഥാന ട്രഷറർ പി.എം ഫിലിപ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പ്രൊജക്റ്റ് ആരംഭിക്കുന്നത്.
ഉദ്ഘാടനം പാസ്റ്റർ കെ.സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ്) നിർവഹിക്കും. എബ്രഹാം ജോർജ് (വൈസ് പ്രസിഡൻ്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി) പ്രൊജക്റ്റ് അവതരണം നടത്തും.
ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ട്രഷറർ പി.എം. ഫിലിപ്പ് പ്രൊജക്റ്റ് ചെയർമാൻ സജി മത്തായി കാതേട്ട് എന്നിവർ ആശംസകൾ അറിയിക്കും.
ഐപിസി ജനറൽ/ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും സെൻറർ ശുശ്രൂഷകന്മാരും മറ്റു സഭ മുൻനിര പ്രവർത്തകരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here