Home Daily news ഓടിച്ചു കൊതി തീർന്നില്ല; പുത്തൻ സ്കൂട്ടർ ചാരമായി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യുവതി

ഓടിച്ചു കൊതി തീർന്നില്ല; പുത്തൻ സ്കൂട്ടർ ചാരമായി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യുവതി

0

തോമസ് ജേക്കബ് കണ്ണൂർ

കൊച്ചി • പുതിയ സ്കൂട്ടർ വാങ്ങി കൊതി തീരും മുമ്പേ കത്തിനശിച്ചതിന്റെ വിഷമത്തിലാണ് ഉടമയായ കളമശേരി പെരിങ്ങഴ സ്വദേശിനി അനഘ നായർ. അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസവുമുണ്ട്. രാവിലെ പത്തോടെ കളമശേരി എച്ച്എംടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചത്.

സ്കൂട്ടറിന്റെ അടിയിൽനിന്നു പുക ഉയരുന്നതു
കണ്ട യുവതി വാഹനം നിർത്തി.
പെട്ടെന്നുതന്നെ രേഖകൾ എടുത്തുമാറ്റി മാറി
നിന്നു. അതിനാൽ അവർക്ക് പരുക്കേറ്റില്ല.
സ്കൂട്ടർ പാടെ കത്തിനശിച്ചു. അഗ്നിശമനസേന
സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതിനിടെ
നാട്ടുകാർ തീയണയ്ക്കാൻ മണൽ
വാരിയിട്ടെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ വ്യാഴാഴ്ച ഷോറൂമിൽ നിന്നെടുത്ത പുതിയ സ്കൂട്ടറാണ് കത്തി നശിച്ചത്. പൊലീ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here