വാർത്ത:- ഷൈജു വെള്ളനാട്
കണ്ണൂർ ICPF ന്റെ യുവജന ക്യാമ്പ് അനുഗ്രഹമായി നടന്നു. 130 വിദ്യാർത്ഥികളും വിവിധ സെഷനുകളിലായി 30 ലേറെ സീനിയേഴ്സും ക്യാമ്പിൽ പങ്കെടുത്തു.
അനുഗ്രഹിക്കപ്പെട്ട ആത്മീക ആരാധനയും ക്ളാസുകളും വിവിധ ആക്ടിവിറ്റികളുമായി ഈ ക്യാമ്പിൽ കടന്നുവന്ന ഏവർക്കും അനുഗ്രഹമായിരുന്നു. ക്യാമ്പിന്റെ ആദിയോടന്തം വലിയ ആത്മീക സാന്നിധ്യം അനുഭവിക്കുവാൻ ഇടയായി.
വിദ്യാർത്ഥികളുടെ ഫീഡ് ബാക്ക് അനുസരിച്ച്,
*36 പേർ രക്ഷിക്കപ്പെടുകയും,
44 പേർ സ്നാനപ്പെടുവാൻ തീരുമാനം എടുക്കുകയും
41 പേർ പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കുകയും,
25 പേർ പൂർണ്ണസമയവും 79 പേർ ജോലിയോടൊപ്പവും സുവിശേഷ വേലക്കുവേണ്ടി സമർപ്പിക്കുകയും,
103 പേർ ക്വയറ്റ് ടൈം ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തു.
ക്യാമ്പിനുവേണ്ടി പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും ദൈവനാമത്തിൽ നന്ദി.
തുടർന്നും കണ്ണൂർ ICPFന്റെ പ്രവർത്തനങ്ങളെ ഓർത്ത് പ്രർത്ഥിക്കുകയും സഹകരിക്കുകയും ചെയ്യണമേ എന്ന് സംഘാടകർ അപേക്ഷിക്കുന്നു.




