Home Daily news പാസ്റ്റർ ഡോ.ജോർജ്ജ് മാത്യു ഐ.പി.സി.ജനറൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

പാസ്റ്റർ ഡോ.ജോർജ്ജ് മാത്യു ഐ.പി.സി.ജനറൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

0

ജി.എം ന്യൂസ് തിരുവനന്തപുരം

1973 ൽ IPC യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര തലത്തിലേക്ക് കടന്നു വന്ന പസ്റ്റർ ജോർജ്ജ് മാത്യു PYPA ട്രഷറർ, പബ്ലിസിറ്റി കൺവീനർ, ജനറൽ സെക്രട്ടറി, ജനറൽ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് പി.വൈ പി എ യെ
നയിക്കുകയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സുവിശേഷം എത്തിയിട്ടില്ലാത്ത ത്രിപുര സ്റ്റേറ്റിൽ ഐ.പി.സി യുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ജീവിതയാത്രയിൽ ആറര പതിറ്റാണ്ടും ഐ.പി.സി സഭാശുശ്രൂഷയിൽ 30 വർഷങ്ങളും പിന്നിട്ട പാസ്റ്റർ കഴിഞ്ഞ നാളുകളിൽ പലർക്കുവേണ്ടിയും സഭാ നേതൃത്വത്തിലേക്കുള്ള മത്സരരംഗത്ത് നിന്ന് മാറി നിന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പാസ്റ്റർ ജോർജ്ജ് മാത്യു തിരഞ്ഞെടുപ്പു രംഗത്തേക്ക് പ്രവേശിക്കുവാൻ ആഗ്രഹിക്കുകയാണ്. വരുന്ന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി നിൽക്കുവാൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ സഭയുടെ പുരോഗമനത്തിനുവേണ്ടി കഴിഞ്ഞ നാളുകളിൽ ചെയ്തതിനേക്കാൾ അധികമായ പല കർമ്മ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പാക്കാൻ ആഗ്രഹിക്കുന്നു. ദൈവദാസന്മാരുടെയും സഹോദരങ്ങളുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നതായി പാസ്റ്റർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here