Home Daily news കനത്ത മഴയില്‍ തിരുവനന്തപുരത്ത് വന്‍ നാശനഷ്ടം; വാമനപുരത്ത് ഉരുള്‍പൊട്ടല്‍

കനത്ത മഴയില്‍ തിരുവനന്തപുരത്ത് വന്‍ നാശനഷ്ടം; വാമനപുരത്ത് ഉരുള്‍പൊട്ടല്‍

0

വാർത്ത:- സുന്ദരേശൻ പോത്തൻകോട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന തലസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങള്‍. മാoബഴക്കരയില്‍ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകള്‍ ചത്തു.മാoബഴക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വാമനപുരം മേലാറ്റൂമൂഴിയില്‍ നേരിയ ഉരുള്‍പൊട്ടല്‍.
ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയില്‍ ജല നിരപ്പ് ഉയര്‍ന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം സജ്ജമാക്കി. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here