Home Uncategorized കരുനാഗപ്പള്ളിയിൽ പാസ്റ്റർ ഉപദ്രവിക്കപ്പെട്ട വിഷയത്തിൽ AG. മലയാളം ഡിസ്ട്രിക്റ്റ് പത്രസമ്മേളനം നടത്തി.

കരുനാഗപ്പള്ളിയിൽ പാസ്റ്റർ ഉപദ്രവിക്കപ്പെട്ട വിഷയത്തിൽ AG. മലയാളം ഡിസ്ട്രിക്റ്റ് പത്രസമ്മേളനം നടത്തി.

0

അരുൺ ഡാനിയേൽ

തിരുവല്ല കരുനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസം സുവിശേഷ വിരോധികളുടെ ക്രൂരമായി പീഢനമേല്ക്കേണ്ടി വന്ന സംഭവത്തിൽ ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ശക്തമായി അപലപിച്ചു.

സമാധാനപരമായി സുവിശേഷ വേല ചെയ്തു വരുന്ന പെന്തെക്കോസ്തു സമൂഹത്തിന് ഈയിടയായി നേരിടേണ്ടി വരുന്ന മർദ്ദനങ്ങളും ഭീഷണികളും ഒരിക്കലും ന്യായികരിക്കാനാവില്ലെന്ന് ഡിസ്ട്രികറ്റ സൂപ്രണ്ട് റവ. ടി.ജെ ശമുവേൽ തിരുവല്ലയിൽ ഇന്ന് കൂടിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആണ് മുഖം മൂടി ധരിച്ച സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ ആരാധന സ്ഥലത്ത് കയറി ഭീകരമായി ആക്രമിച്ചത്.

അക്രമകാരികളെ കണ്ടുപിടിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് കൗൺസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സംഭവിക്കുമ്പോൾ ഇതിനെതിരെ പ്രതിഷേധിക്കാനും അപലപിക്കാനും പെന്തെക്കോസ്തു സമൂഹം രംഗത്തിറങ്ങണമെന്നും റവ ടി.ജെ. ശാമുവേൽ അഭ്യർത്ഥിച്ചു.

ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, മീഡിയ കൺവീനർ ഷാജൻ ജോൺ ഇടയ്ക്കാട്,

ജോൺസൻ ജോയ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here