കണ്ണൂർ ബ്യൂറോ
കൊച്ചി :-കളമശേരി കിൻഫ്ര പാർക്കിലുള്ള നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നിടത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. രണ്ടു പേർ പരുക്കുകളോടെ ആശുപ്രതിയിൽ ചികിത്സയിൽ, ഒരാൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ബംഗാളിൽ നിന്നുള്ള ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
നൗജേഷ് മണ്ഡൽ, റൂളാമിൻ മണ്ഡൽ, ഫൈജുൽ മണ്ഡൽ, കുഡുസ് മണ്ഡൽ എന്നിവരാണ് മരിച്ചത്.
4 പേരും ബംഗാൾ സ്വദേശികൾ ആണ് .




