Home Daily news CGI ആരാധനാലയത്തിന്റെ പരിസരത്തേക്കു ഹോട്ടൽ മാലിന്യമൊഴുക്ക്. ബിലീവേഴ്‌സ് കൗൺസിൽ ഇന്റർനാഷണൽ പരിഹാര നടപടികളിലേക്ക്…….

CGI ആരാധനാലയത്തിന്റെ പരിസരത്തേക്കു ഹോട്ടൽ മാലിന്യമൊഴുക്ക്. ബിലീവേഴ്‌സ് കൗൺസിൽ ഇന്റർനാഷണൽ പരിഹാര നടപടികളിലേക്ക്…….

0

G.P. കുറ്റിച്ചൽ

പത്തനംതിട്ട : മുണ്ട്കോട്ടയ്ക്കൽ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിനു മുൻപിൽ സമീപത്തെ ഹോട്ടലിൽ നിന്നുള്ള മാലിന്യജലം സഭാ ഹാളിന്റെ പരിസരത്തേക്ക് ഒഴുകുന്ന നിലയിൽ ആയിരുന്നു. പലയാവർത്തി ആവശ്യപ്പെട്ടിട്ടും പരിഹാരം കാണാത്ത സാഹചര്യത്തിൽ ദൈവസഭയുടെ മലയാളീ കൂട്ടായ്മയായ COG ബിലീവേഴ്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രസ്തുത സഭാ വിശ്വാസികൾ ചർച്ച ചെയ്യുകയും,തുടർന്ന് COG ബിലീവേഴ്‌സ് കൗൺസിൽ ഇന്റെർനാഷണൽ ഭാരവാഹികൾ അവിടെയുള്ള പ്രാദേശിക സഭാ ശുശ്രൂഷകനോടും വിശ്വാസികളോടും ബന്ധപ്പെട്ടു കാര്യങ്ങൾ വിലയിരുത്തി. COG ബിലീവേഴ്‌സ് കൗൺസിൽ ഇന്റർനാഷണൽ ഭാരവാഹികളായ ബ്രദർ ടെസ്സൻ ജോൺ(പ്രസിഡന്റ്), ബ്രദർ വിപിൻ സ്റ്റീഫൻ(എക്സിക്യൂട്ടീവ് അംഗം ) എന്നിവർ അവിടെയുള്ള രാഷ്ട്രീയ- സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെടുകയും, അവർ സ്ഥലം സന്ദർശിച്ചു പരിഹാരം കണ്ടത്തുന്നതിനുള്ള നടപടികൾ ക്രമീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here