Home Daily news *കാക്കാല വെൽഫയർ സൊസൈറ്റി (KSWS) തിരുവനന്തപുരം ജില്ല സമ്മേളനവും, കമ്മിറ്റി രൂപീകരണവും നടന്നു*

*കാക്കാല വെൽഫയർ സൊസൈറ്റി (KSWS) തിരുവനന്തപുരം ജില്ല സമ്മേളനവും, കമ്മിറ്റി രൂപീകരണവും നടന്നു*

0

വാർത്ത: -എൻ.എസ് നെല്ലിക്കുന്നം

കാക്കാല സമുദായത്തിൻ്റെ ഉന്നമനത്തിനായ് രൂപം കൊണ്ട കാക്കാല വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 16-ാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ പേരൂർക്കട ഇന്ദിരാ നഗർ റോഡിലുള്ള എസ് എൻ ഡി പി ഹോളിൽ വച്ച് നടന്നു. KSWS ൻ്റെ രക്ഷാധികാരി ശ്രീ സുരേഷ് ആറ്റിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ KSWS സംസ്ഥാന പ്രസിഡൻ്റ് ബഹു. ശ്രീ എൻ വിജയൻ ഉത്‌ഘാടനം നിർവഹിച്ചു. കൺവൻഷനോടനുബന്ധിച്ച് ശ്രീ കെ. ചന്ദ്രശേഖര ബാബു IAS, സിനിമ-സീരിയാൽ ആർട്ടിസ്റ്റ് GK (ഗോപാലകൃഷണൻ), എന്നിവരേയും മറ്റു മുതിർന്ന തെരെഞ്ഞെടുക്കപ്പെട്ടവർക്കും പൊന്നാട അണിയിച്ചും മൊമെൻ്റോ നൽകിയും ആദരിച്ചു.പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണവും കൂടാതെ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണവും നടന്നു. കെ. ചന്ദ്രശേഖര ബാബു IAS രക്ഷാധികാരിയായും, ശ്രീ ദിനേഷ് കെ.എസ് ജില്ലാ പ്രസിഡൻ്റായും ശ്രി ഹരി കരകുളം സെക്രട്ടറിയായും ശ്രീ ശരി പേയാട് ട്രഷർറായും, ശ്രീമതി സുപ്രഭ അരുവിക്കര , അഖിൽ കളത്തറ എന്നിവർ വൈസ് പ്രസിഡൻ്റ് ന്മാരായും, സുരേഷ് കണ്ണംമ്മൂല , മധുസൂദനൻ പേരുർക്കട എന്നിവരെ ജോയിൻ്റ് സെക്രട്ടറി ന്മാരായും കൂടാതെ 9 കമ്മിറ്റി അംഗങ്ങളെയും യോഗം തെരെഞ്ഞെടുത്തു.
2025 മാർച്ച് 5 ന്.ഉപജാതി സംവരണം നടപ്പാക്കരുതെന്നും, ജാതി സെൻസ് നടപ്പാക്കണമെന്നും, എയ്ഡഡ് സ്വകാര്യ താല്ക്കാലിക നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. KSWS ൻ്റെ പ്രവർത്തനം തിരുവനന്തപുരം ജില്ലയിൽ വളരെ ശക്തമാക്കുവാനും സമുദായ അംഗങ്ങളെ സംഘടന പാടവം വളർത്തിയെടുക്കുവാനും പ്രവർത്തിക്കുമെന്നും പുതിയ ജില്ലാ ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here