Home Daily news കാഞ്ഞിരംകുളം ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം...

കാഞ്ഞിരംകുളം ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു

0

Pr Shaiju Vellanad

തിരുവനന്തപുരം : കാഞ്ഞിരംകുളം ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭ ചാവടി റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് അപ്പുകുട്ടൽ കന്ന എന്ന വ്യക്തി പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റാൻ തീരുമാനിക്കുകയായിന്നു. 2025 ഒക്ടോബർ മാസം എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ ആയിരുന്നു ഇങ്ങനെ ഒരു പരാതി ഉയർന്ന് വന്നത്. പഞ്ചായത്ത് സഭക്ക് നോട്ടീസ് നലകി. എന്നാൽ ആ നോട്ടിസിൻ്റെ മറുപടിയായി കാഞ്ഞിരംകുളം പഞ്ചായത്തിൽ വിവിധ ക്ഷേത്രങ്ങളുടെയും, ക്രൈസ്തവ ദേവാലയങ്ങളുടെയും മറ്റ് ആരാധനാലയങ്ങൾ സ്ഥാപനങ്ങൾ സ്ഥാപിച്ചിരിക്കുന്ന ആർച്ചുകൾ നിലനിൽക്കുമ്പോൾ ഒരു പെന്തക്കോസ്ത് സഭയുയുടെ ആർച്ച് മാത്രം എടുത്ത് മാറ്റാൻ പറയുന്നതിൻ്റെ പക്ഷാപതപരമായ നടപടി ചൂണ്ടി കാണിച്ച് മറുപടി കൊടുത്തിട്ടും പഞ്ചായത്ത് ആ മറുപടി അംഗീകരിച്ചില്ല,

ഒരു പഞ്ചായത്തിൽ പെന്തക്കോസ്ത് സഭക്ക് ഒരു നിയമം അല്ലാത്തവർക്ക് വെറൊരു നിയമം. പണത്തിൻ്റെയും മറ്റ് സ്വാധീനങ്ങളും വന്നപ്പോൾ പതിയ യു ഡി എഫ് ഭരണ സമതി പ്രസിഡൻ്റ് പാർട്ടിയെ പോലും വെല്ല് വിളിച്ച് ധൃത ഗതിയിൽ കൈ കൊണ്ട തീരുമാനമാണ് പെന്തക്കോസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സംസ്ഥാന കൺവീനറും ജില്ലാ സെകട്ടറിയുമായ കർത്തൃദാസൻ പാസ്റ്റർ കെ എ  തോമസിൻ്റെയും, സംസ്ഥാന കമ്മി അംഗം ബ്രദർ അലക്സ് ജോസിൻ്റെയും  നേതൃത്വത്തിൽ നൂറ് കണക്കിന് വിശ്വാസികളുടെ എതിർപ്പിനെ തുടന്ന് സ്ഥലം എം എൽ എ ബഹുമാനപ്പെട്ട ശ്രീ എം വിൻസൻ്റ് സംഭവ സ്ഥലം സന്ദർശിക്കുകയും തുടർന്ന് പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സഭക്ക് വേണ്ടി മുൻപോട്ട് വച്ച ആവശ്യങ്ങൾ പഞ്ചായത്ത് സെക്രട്ടറിയും പോലീസ് അധികാരികളുമായി സംസാരിച്ച് അംഗികരിക്കുകയാരിരുന്നു.

സഭക്ക് ദോഷകരമായ ഒരു തീരുമാനവും ഈ വിഷയത്തിൽ ഉണ്ടാകുകയില്ല എന്ന് എം എൽ എ സഭാ കർത്തൃദാസൻ പാസ്റ്റർ ശാമുവൽ ജോസഫിന് വിശ്വാസികളുടെ മുമ്പിൽ വച്ച് വാക്ക് കൊടുത്തു. ആ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ നെയ്യാറ്റിക്കര താലൂക്ക് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ അജി ഏദൻ്റെ നേതൃത്തിൽ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടർ കർത്തൃദാസൻ പാസ്റ്റർ സനൽകുമാറും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേർസ് സെക്ഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യുവും സഹ പ്രവർത്തകരും പ്രതിക്ഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

ഈ അവസരത്തിൽ കോവളം എം എൽ എ ബഹുമാനപ്പെട്ട ശ്രീ എം വിൻസെൻ്റ, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഹരികുമാർ, ലോക്കൽ സെക്രട്ടറി തടത്തിക്കുളം മധു , മാവിള വാർഡു മെംബർ ശ്രീ ജോണി, ബി ജെ പി പ്രാദേശിയ നേതാവ് ശ്രീ സാജു ഡി എസ്  എന്നിവർക്കുള്ള പ്രത്യേക നന്ദി അറിയ്ക്കുന്നു.

ഈ പ്രതിഷേധത്തിൽ പങ്കെടുത്ത പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ എല്ലാ പ്രവർത്തകർക്കും, സഭാ വിശ്വാസികൾക്കും, ആർച്ച് അഴിച്ച് മാറ്റണ്ടേ ആവശ്യം ഇല്ല എന്ന് എഴുതി ഒപ്പിട്ട് തന്ന എല്ലാ നല്ലവരായ നാട്ടുകാർക്കും വിശ്വാസ സമൂഹത്തിന്റെ പൊതു വികാരം മനസിലാക്കി ഉദ്യമത്തിൽ നിന്നും പിന്മാറിയ പഞ്ചായത്ത് അധികാരികൾക്കും പി സി ഐ സ്റ്റേറ്റ് കമ്മറ്റിയും ജില്ലാ കമ്മറ്റിയുടെയും നന്ദി രേഖപ്പെടുത്തുന്നു.

നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം. നമ്മുടെ മൗനം ആരുടെയും അനീതിക്ക് അംഗീകാരം ആകരുത്. കേരളത്തിലെ വിശ്വാസ സമൂഹം ഒറ്റകെട്ടായി മുന്നേറണം അത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

എന്ന്,
പാസ്റ്റർ കെ എ തോമസ്, പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന കൺവീനർ, ജില്ലാ സെക്രട്ടറി. മൊബൈൽ :  9446759685 / 9497490414.

LEAVE A REPLY

Please enter your comment!
Please enter your name here