Home Daily news പി വൈ പി എ   77-ാമത് സംസ്ഥാന  ക്യാമ്പിന്റെ നാലാമത്തെ അനുഗ്രഹ പ്രാർത്ഥന സംഗമം ഡിസംബർ...

പി വൈ പി എ   77-ാമത് സംസ്ഥാന  ക്യാമ്പിന്റെ നാലാമത്തെ അനുഗ്രഹ പ്രാർത്ഥന സംഗമം ഡിസംബർ 08 ന് ഐപിസി പേരൂർക്കട ഫെയ്ത്ത് സെൻ്റർ ചർച്ചിൽ വച്ച് നടക്കുകയും ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സാബു ആര്യപള്ളിൽ മുഖ്യസന്ദേശവും നല്കി .

0

ഷൈജു വെള്ളനാട്

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ നാലാമത് അനുഗ്രഹ പ്രാർത്ഥനസംഗമം ഐ പി സി പേരൂർക്കട ഫെയ്ത്ത് സെൻ്റർ ചർച്ചിൽ വച്ച്  2024 ഡിസംബർ 08 ഞായറാഴ്ച വൈകുന്നേരം 06.30 ന്  ക്യാമ്പ് പ്രയർ കൺവീനർ പാസ്റ്റർ A അനുവിന്റെ അധ്യക്ഷതയിൽ നടക്കുകയും ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും പേരൂർക്കട സെൻ്റർ വൈസ് പ്രസിഡന്റുമായ പാസ്റ്റർ സാബു ആര്യപള്ളിൽ മുഖ്യസന്ദേശവും നല്കി.
ക്യാമ്പ് പ്രയർ ജോയിൻ കൺവീനർ പാസ്റ്റർ സതീഷ് കുമാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുകയും  സംസ്ഥാന പി വൈ പി എ വൈസ് പ്രസിഡന്റ് Pr മോൻസി P മാമൻ,
Pr.സജിത്ത്, Pr മിഥുൻ,Pr.ഷാജി സ്റ്റീഫൻ, Pr.നിവിൻ തുടങ്ങിയവർ പങ്കെടുത്തു.പേരൂർക്കട സെൻ്റർ PYPA ക്വയർ ടീം ഗാനങ്ങൾ ആലപിച്ചു. പേരൂർക്കട സെൻ്റർ ജോയിൻ സെക്രട്ടറി പാസ്റ്റർ ഷിബു വർഗ്ഗീസ് പ്രാർത്ഥിച്ചു യോഗം ആശിർവാദം പറഞ്ഞു.

Pr ജെൻസൺ തോമസ് (പി വൈ പി എ പേരൂർക്കട സെൻ്റർ പ്രസിഡൻറ്),Pr.ജിജോ ജോസ് (പി വൈ പി എ പേരൂർക്കട സെൻ്റർ സെക്രട്ടറി) തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here