Home Daily news കാണാതായിട്ട് 10 മണിക്കൂർ; വിവരം കിട്ടിയാൽ അറിയിക്കുക;0471 250 1801, 949799008

കാണാതായിട്ട് 10 മണിക്കൂർ; വിവരം കിട്ടിയാൽ അറിയിക്കുക;0471 250 1801, 949799008

0

തോമസ് ജേക്കബ് കണ്ണൂർ

തിരുവനന്തപുരം പേട്ടയിൽ
നാടോടി ദമ്പതികളുടെ മകളെ കാണാതായിട്ട് 10 മണിക്കൂർ. ബിഹാർ സ്വദേശികളായ അമർദിപിന്റെയും റബീന ദേവിയുടെയും മകൾ മേരിയെയാണ് കാണാതായത്.
കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാൽ അറിയിക്കേണ്ട നമ്പർ: 0471- 2501801, 9497990008, 9497947107. അല്ലെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം നമ്പർ: 112. കുട്ടി ധരിച്ചിരുന്നത് കറുപ്പും വെള്ളയും പുള്ളികളുള്ള ഉടുപ്പാണ്.
വഴിയരികിൽ
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ
പെൺകുട്ടിയെയാണ്
കാണാതായത്. ഒരുമണിക്കുശേഷം
ഉണർന്നപ്പോൾ കുട്ടിയെ
കാണാനില്ലെന്ന് രക്ഷിതാക്കൾ.
സംഭവത്തിൽ പൊലീസ്
അന്വേഷണം
ഊർജിതമാക്കിയിട്ടുണ്ട്. 5 സംഘങ്ങളായി തിരിഞ്ഞാണ്
അന്വേഷണം. പ്രദേശത്തെ
സിസിടിവി കാമറകൾ
കേന്ദ്രീകരിച്ചും അന്വേഷണം.
കാണാതായ കുട്ടിയുടെ
കുടുംബത്തിനൊപ്പ മെത്തിയ ഇതര
സംസ്ഥാനക്കാരെയും പൊലീസ്
പരിശോധിക്കുന്നുണ്ട്. പൊലീസ്
നായ കുട്ടിയെ കാണാതായതിന്റെ
400 മീറ്റർ അകലെ വരെ പോയി.
സമീപത്തെ കാടുപിടിച്ചു
കിടക്കുന്ന പ്രദേശത്തും ചതുപ്പിലും
പരിശോധന നടത്തുന്നുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here