വാർത്ത:- ജി.എം സ്വന്തം ലേഖകൽ
തെക്കൻ കേരളത്തിന്റെ മലയോര പ്രദേശമായ അമ്പൂരിയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയുടെ ഭീക്ഷണിയിലാണ്. ദുരിതത്തിലായിരിക്കുന്ന നൂറോളം കുടുംബങ്ങളെ സുരക്ഷാ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ഐ.പി.സി. ബാലരാമപുരം ഏര്യ പ്രസിഡന്റും, ഗുഡ് സമരിറ്റൻ ടീമിന്റെ ഡയറക്ടറുമായ പാസ്റ്റർ ശോഭനദാസ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 120 പേർക്ക് ഇന്നലെ ഉച്ചയ്ക് സൗജ്യന്യ ഭക്ഷണ പൊതി നൽകി. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സലാ രാജു , പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെബർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആദ്യ പൊതി വാർഡ് മെബർ ഏറ്റുവാങ്ങി. പങ്കെടുത്തവർ ആശംസകൾ അറിയിച്ചു. കഴിഞ്ഞ 10-ാം തീയതി കോവിഡ് രോഗബാധിതരായ 25 പേർക്ക് 1000 രൂപ വച്ച് സഹായം നൽകിയതിന് ശേഷമാണ് ഭക്ഷണ പൊതി വിതരണവും ചെയ്തത്. പാസ്റ്റർ ശോഭനദാസിന്റെ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.







