Home Daily news ആലപ്പുഴ ജില്ലയിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് സുവിശേഷകൻ സാം ജി. ജോൺ വെണ്മണി തെരെഞ്ഞെടുക്കപ്പെടേണ്ടത്...

ആലപ്പുഴ ജില്ലയിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് സുവിശേഷകൻ സാം ജി. ജോൺ വെണ്മണി തെരെഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യം

0

N S നെല്ലിക്കുന്നം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തിന്റെ 2022 – 25 വർഷത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുകയാണ്:
ശക്തമായ മൂന്ന് പാനലുകൾ രംഗത്തുണ്ട് ഈ തെരെഞ്ഞെടുപ്പിൽ ഒട്ടേറെ പുതുമുഖങ്ങളും, പ്രധാനികളായ എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികളുമാണ് ത്രികോണ മത്സരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും സുവിശേഷകൻ സാം ജി. ജോൺ സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടേണ്ടത് വളരെ അനിവാര്യമാണ്. സൗമ്യനും , ശാന്തനും, കഴിവും, പ്രാപ്തിയും , പക്വതയുംമുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ വിശ്വാസ സമൂഹത്തെ സഹായിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് , സാം ജി. ജോൺ വെണ്മണി . കോവിഡ് എന്ന മഹാമാരി താണ്ഡവമാടിയ കാലയളവിൽ ബുദ്ധിമുട്ട് അനുഭവിച്ച 100 കണക്കിന് കുടുംബങ്ങൾക്ക് സാബത്തിക സഹായങ്ങളും ഭക്ഷ്യ കിറ്റുകളും നൽകി. പ്രളയം കേരളത്തിൽ നാശം വിതച്ചപ്പോൾ സഭാ,സംഘടന, ജാതി , മത, വർഗ്ഗ, വർണ്ണ വ്യത്യാസം കൂടാതെ സഹായങ്ങൾ എത്തിച്ചു. കഴിഞ്ഞ 7 വർഷമായി കുഞ്ഞുങ്ങളുടെ ആത്മിയ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സഹായങ്ങൾ ചെയ്തു വരുന്നു. ഈ അദ്ധ്യായ വർഷത്തിലും 220 കുഞ്ഞുങ്ങൾക്ക് 3 ലക്ഷത്തിൽ ഇരുപത്തിഅയ്യായിരം രൂപയുടെ വിദ്യാഭ്യാസ സഹായങ്ങൾ (സ്കൂൾ കിറ്റ്) ചെയ്യുവാൻ ദൈവം സഹായിച്ചു. ഏകദേശം 40 ലക്ഷം രൂപയുടെ സഹായമാണ് 7 വർഷ കൊണ്ട് സാംജി ചെയ്തത്. ഐ.പി.സി മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ഇവാഞ്ചിലിസം പ്രവർത്തനത്തിന്റെ മുഖ്യ പങ്കാളിയായി സേവനം ചെയ്തു വരുന്നു. പെന്തെക്കോസ്തിന്റെ മൂന്നാം തലമുറക്കാരനായ സാംജി ജോണിന്റെ സുവിശേഷീകരണ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ട വിഷയമാണ്. വെണ്മണി പെനിയേൽ ബൈബിൾ സ്ക്കൂളിന്റെ പ്രവർത്തന ഫലമായി ധാരാളം പേർ ഇന്ന് കർത്താവിന്റെ വേലയിൽ ശോഭിതരായി തീർന്നു. വെണ്മണി ഹെബ്രോൺ സഭാ സ്ഥാപകരിൽ ഒരാളും, ബൈബിൾ സ്കൂൾ സ്ഥാപകനും , സുവിശേഷ പ്രവർത്തനത്തിന് ശക്തമായ നേതൃത്വം നൽകിയ വെണ്മണി ജോൺ സാർ സാംജിയുടെ പിതാവാണ്. സാം ജീ ജോണിന് സ്റ്റേറ്റ് കൗൺസിലിലേക്ക് ഒരവസരം ലഭിച്ചാൽ ആലപ്പുഴ ജിലയിൽ മറ്റ് ദൈവദാസന്മാരോട് ചേർന്ന് നിന്ന് ആത്മീയ, ഭൗതിക, വിഷയങ്ങളിൽ കഴിയുന്ന വ്യക്തമായ പദ്ധതികൾ ആവീഷ് കരിക്കുമെന്നും, ബുദ്ധിമുട്ട് അനുഭവിക്കുന്ന കർത്തൃദാസന്മാർക്ക് ഒരാശ്വാസമായി നിലകൊള്ളുമെന്നും ജി.എം മിഡിയ നടത്തിയ ഒരഭിമുഖ സംഭാക്ഷണ ത്തിൽ പ്രിയ സാംജി ജോൺ വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെ വോട്ടറന്മാരായ ദൈവദാസന്മാരുടെയും സഭാ പ്രതിനിധികളുടേയും പൂർണ്ണ പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here