സൈമൺ കാസർഗോഡ്
ഐ പി സി കേരള സ്റ്റേറ്റ് ഇവാഞ്ചിലിസം ബോർഡിൻ്റെയും, ഐ പി സി കാസർഗോഡ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ (9/10/24) രാവിലെ 9 മണി മുതൽ ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര നടത്തി.
രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് ഠൗണിൽ നിന്ന് ആരംഭിച്ച യാത്ര ഐ.പി സി കാസർഗോഡ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യൂ ഉത്ഘാടനം നിർവഹിച്ചു
പാസ്റ്ററന്മാരായ ബെന്നി പാപ്പച്ഛൻ, ഫിലിപ്പ് എബ്രഹാം, സജി കാനം ,എം.എ തോമസ്, റ്റോം തോമസ്, രതീഷ് ഏലപ്പാറ ജയ്മോൻ ലൂക്കോസ്,ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ബോബി തോമസ് തുടങ്ങിയവർ വിവിധയിടങ്ങളിൽ വചനസന്ദേശം നൽകി.





