Home Daily news യുക്രൈയ്നിൽ യുദ്ധം തുടങ്ങി. റഷ്യ മറുപടി നൽകുമെന്ന് യുഎസ് . കീവിൽ സ്‌ഫോടനങ്ങൾ

യുക്രൈയ്നിൽ യുദ്ധം തുടങ്ങി. റഷ്യ മറുപടി നൽകുമെന്ന് യുഎസ് . കീവിൽ സ്‌ഫോടനങ്ങൾ

0

വാർത്ത: തോമസ് ജേക്കബ് കണ്ണൂർ

മോസ്കോ: യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രമറ്റോസ്കിൽ റഷ്യ വ്യോമാക്രമണം തുടങ്ങി. .കീവിലും കാർക്കിവിലും ഉഗ്ര സ്ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡോൺബാസ്കിൽ സൈനിക നടപടിക്ക് പുതിൻ അനുമതി നൽകി മിനിറ്റുകൾക്കുളളിലാണ് വ്യോമാക്രമണം നടന്നത്.
ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കരുതെന്നാണ് യുക്രൈന് പുതിൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈൻ സൈനികർക്ക് പുതിന്റെ താക്കീത്. എന്നാൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് യുക്രൈൻ പ്രതികരിച്ചത്.
ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങൾ ഉൾപ്പടെ യുക്രൈന് 40 കിലോമീറ്റർ ചുറ്റളവിൽ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here