Home Daily news കോട്ടയം,സ്നേഹ കൂടിലെ അച്ചനമ്മന്മാരോടപ്പം HRF സ്റ്റേറ്റ് കമ്മിറ്റി പ്രവർത്തകർ സ്നേഹം പങ്കു വച്ചു

കോട്ടയം,സ്നേഹ കൂടിലെ അച്ചനമ്മന്മാരോടപ്പം HRF സ്റ്റേറ്റ് കമ്മിറ്റി പ്രവർത്തകർ സ്നേഹം പങ്കു വച്ചു

0

എൻ എസ് നെല്ലിക്കുന്നം

കോട്ടയം : സ്നേഹകൂടിലെ അച്ഛനമ്മമാർക്കൊപ്പം ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോണിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉത്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രിമതി നിർമല ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. സിനിമ നടൻ ഇബ്രാഹിംകുട്ടി, HRF നാഷണൽ ചെയർമാൻ ശ്രീ മുജീബ് അഹമദ്, നാഷണൽ ജനറൽ സെക്രട്ടറി ശ്രീ രഞ്ജിത്ത് പി ചാക്കോ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രിമതി കമലമ്മ ഗോപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ശ്രീ അമ്പോറ്റി കിഴക്കേടത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
അച്ഛനമ്മമാരുടെ കലാപരിപാടികളും ഓണക്കളികളും പ്രശസ്ത സിനി ആർട്ടിസ്റ് മുരളി ചാലക്കുടിയുടെ മിമിക്സ് & കരോക്കെ ഗാനമേളയും ഓണസധ്യയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here