ജി എം തിരുവനന്തപുരം
തിരുവല്ല : ഐപിസി ജനറൽ പ്രസിഡന്റ് എന്നു പറയപ്പെടുന്ന വത്സൻ എബ്രഹാമിന്റെ ഏകാധിപത്യത്തിനും സഭയുടെ നിലവിലുള്ള ഭരണഘടനാ ലംഘനത്തിനുമെതിരെ ആക്ഷൻ കൗൺസിൽ രൂപികരിച്ചു . മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, മുൻ ജനറൽ ട്രഷറർ സജി പോൾ, ജോയി താനുവേലിയിൽ, പാസ്റ്റർ ജോസഫ് വില്യംസ് (പ്രസിഡന്റ്, ഈസ്റ്റേൺ റീജിയൻ, യുഎസ്എ), പാസ്റ്റർ തോമസ് കുര്യൻ (നാഗലാന്റ് പ്രസിഡന്റ് )
പാസ്റ്റർ ദാനിയേൽ തോമസ് (ആൻഡമാൻസ് പ്രസിഡന്റ്) സ്റ്റേറ്റ്, ജനറൽ കൗൺസിൽ അംഗങ്ങളായ കുഞ്ഞച്ചൻ വാളകം, ഗ്ലാഡ്സൺ ജേക്കബ്ബ്, സുധി കല്ലുങ്കൽ, ഷെറിൻ ജേക്കബ്ബ് എന്നീവരും പി.വി മാത്യൂ, മാത്യൂ സാം, വിൽസൺ പീറ്റർ, പാ: ഷാജി വള്ളംകുളം തുടങ്ങിയവരും നേതൃത്വം നൽകുന്നു.
ഐപിസിയുടെ നിലവിലുള്ള ഭരണഘടനയെ അട്ടിമറിച്ചും നിയമപരമായി നിയമിതരായ ഇലക്ഷൻ കമ്മിഷനെ പിരിച്ചുവിട്ടും
പാർശ്വ വർത്തികളെ ഇലക്ഷൻ കമ്മിഷണർന്മാരായി നിയമിച്ചുമാണ് പുതിയ എക്സിക്യുട്ടീവ് നിലവിൽ വന്നത്. അവരെ ബഹിഷ്കരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. വിവിധ ലോക്കൽ, സെന്റർ സഭകളിലും സ്റ്റേറ്റ്, റീജിയൻ നേതൃത്വത്തിലും നിയമ വിരുദ്ധമായി കടന്നു കയറുന്ന പ്രവണതകളെ പ്രതിരോധിക്കുവാനും ഐപിസി കേരളാ സ്റ്റേറ്റ് മുൻ സെക്രട്ടറിക്കെതിരെ അന്യായമായി എടുത്ത സസ്പെൻഷൻ നടപടികൾ പിൻവലിച്ച് തിരിച്ചെടുക്കുവാനുള്ള ജനറൽ കൗൺസിലിന്റെ തിരുമാനം എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്.
ഐപിസിയുടെ സ്ഥാപകരായ പിതാക്കന്മാരുടെ ആത്മിയ ദർശനത്തിലേയ്ക്ക് പെന്തെക്കോസ്തു സഭ
മടങ്ങിവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു. വിവിധ സെന്റർ, സ്റ്റേറ്റ്, റീജിയൻ മേഖലയിലേയ്ക്ക് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാനും തിരുമാനിച്ചുണ്ട് .





