Home Daily news ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം

0

ജി.എം തിരുവനന്തപുരം (കടപ്പാട് ഫെയ്ത്ത് ട്രാക്ക്)

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദിൽ പ്രായപൂർത്തിയാവാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
7 വയസ്സുകാരിയായ ജെസ്സിക്കാ പെർവേസ് എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചയാൾക്ക് ഫൈസലാബാദ് കോടതി ജാമ്യം അനുവദിച്ചു. മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ച മുഹമ്മദ് ഷരീഫിനെയാണ് കോടതി ജാമ്യത്തിൽ വിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് മാതാപിതാക്കളുടെ കൂടെ ഒരു മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു ജെസ്സീക്ക. മാതാപിതാക്കളിൽ നിന്നും വേർപെട്ടുപോയ ജെസ്സീക്കയെ മുഹമ്മദ് ഷരീഫ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാനഭംഗപ്പെടുത്തുവാനുള്ള ശ്രമത്തിനിടയിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് പിതാവായ പെർവേസ് എത്തിയതാണ് കുട്ടിക്ക് രക്ഷയായത്.
പെർവേസ് അറിയിച്ചതനുസരിച്ച് പോലീസ് എത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ മുഹമ്മദ്ഷരീഫ് പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ കേസ്
പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ പിതാവിന് ഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ലഭിച്ചതിനെ തുടർന്ന് പെർവേസ് മതന്യൂനപക്ഷങ്ങൾക്ക് വേണ്ട നിയമസഹായങ്ങൾ നൽകുന്ന മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ (എച്ച്.ആർ.എഫ്.പി) യെ സമീപിച്ചു.
സംഘടനയുടെ ഇടപെടലിനെ തുടർന്ന് ഫൈസലാബാദ് ജില്ലാ ജയിലിൽ അടക്കപ്പെട്ടുവെങ്കിലും മുഹമ്മദ് ഷരീഫിന് കഴിഞ്ഞ ആഴ്ച കോടതി ജാമ്യം അനുവദിക്കുകയായിരിന്നു. പെർവേസിനും കുടുംബത്തിനുമെതിരെ വധഭീഷണി ഉണ്ടെന്നാണ് അറിവ്

അംഗമാകു! പണം നേടു ! ബന്ധപ്പെടുക 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here