Home Daily news *ക്രൈസ്തവ എഴുത്തുപുര മൈസൂർ യൂണിറ്റ് പ്രയർ മീറ്റിംഗ് പാല്യയിൽ വച്ച് നടന്നു*.

*ക്രൈസ്തവ എഴുത്തുപുര മൈസൂർ യൂണിറ്റ് പ്രയർ മീറ്റിംഗ് പാല്യയിൽ വച്ച് നടന്നു*.

0

വർഗ്ഗിസ് റ്റി.എം മൈസൂർ

മൈസൂർ: ക്രൈസ്തവ എഴുത്തുപുരയുടെ മൈസൂർ യൂണിറ്റിൽ മാസയോഗം പാല്യയിൽ വച്ച് നടന്നു . 2024 സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി വൈകിട്ട് 5 മണിക്ക് എബനേസർ പ്രയർ ഫെല്ലോഷിപ്പിൽ പാസ്റ്റർ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റർ വർഗീസ് റ്റി എം നേതൃത്വം നൽകുകയും ചെയ്തു. പാസ്റ്റർ സിബിച്ചൻ മൻഡ്യാ ആരാധനയ്ക്ക് നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുരയുടെ ചാരിറ്റി പ്രവർത്തനമായ ശ്രദ്ധയുടെ കോഡിനേറ്റർ ആയിരിക്കുന്ന ബ്രദർ സന്തോഷിന്റെ അത്ഭുതകരമായ സാക്ഷ്യവും പാസ്റ്റർ ബാബു ഗീവർഗീസിന്റെ ദൈവവചന ശുശ്രൂഷയും ഈ കൂട്ടായ്മയെ വളരെ അനുഗ്രഹീതമാക്കി. മൈസൂരിൽ നിന്നുള്ള പാസ്റ്റർ സോളമന്റെ പ്രാർത്ഥനയോടെയും ആശിർവാദത്തോടെയും യോഗം പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here