വാർത്ത :- എന്നെസ് നെല്ലിക്കുന്നം
ക്രൈസ്തവ സംയുക്ത സമിതിയുടെ ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ്, പടിക്കൽ ധർണ്ണ നടത്തി. രാജ്യസുരക്ഷയും തീവ്രവാദവും, കാണാതായ ജസ്നയും ലൗ ജിഹാദും, ലഹരി മയക്കുമരുന്ന് തുടങ്ങിയ മൂലം രാജ്യം നേരിടുന്ന വിപത്ത്, നാർക്കോട്ടിക്ക് ജിഹാദ് എന്നീ വിഷയങ്ങൾ പൊതുജനത്തിന് ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കേരളത്തിലെ വിവിധ ക്രൈസ്തവ സംഘടനകൾ ളുടെ പ്രതിനിധികൾ പങ്കെടുത്തു. കൈസ്തവ സംയുക്ത സമിതി സെക്രട്ടറി അഡ്വ: ജസ്റ്റീൻ പള്ളി വാതുക്കൽ സ്വാഗതവും, പൂഞ്ഞാർ മുൻ MLA PC ജോർജ്ജ് ധർണ്ണ ഉത്ഘാടനവും നിർവഹിച്ചു. പാസ്റ്റർ ജയ്സ് പാണ്ടനാട്, ഫാദർ ജോസ് ബാസിൽ പ്ലാത്തോട്ടം, ഫാദർ ജോൺസൺ തേക്കടയിൽ, കൂടാതെ തുടർന്ന് വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. കാസാ പ്രസിഡന്റ് നന്ദിയും പറഞ്ഞു. സഭാ വെത്യാസം ഇല്ലാതെ ക്രൈസ്തവ സംഘടനകളുടെ കൂട്ടാഴ്മ ചരിത്ര സംഭവമായി മാറുകയാണ് ഈ ധർണ്ണ കാട്ടി തന്ന തെന്ന് പൊതു . വെ അഭിപ്രായമുയർന്നു. വാർത്താ :- NS നെല്ലിക്കുന്നം.






