Home Daily news കർമ്മേൽ ബൈബിൾ കോളജ് പത്താൻകോട് പഞ്ചാബ് ; ഗ്രാജുവേഷൻ സർവീസ് 2024

കർമ്മേൽ ബൈബിൾ കോളജ് പത്താൻകോട് പഞ്ചാബ് ; ഗ്രാജുവേഷൻ സർവീസ് 2024

0

വാർത്ത -‘എൻ.എസ് നെല്ലിക്കുന്നം

ഇന്ത്യയുടെ അപ്പൊസ്തലൻ എന്നറിയപ്പെടുന്ന ഐ.പി സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ നേതൃത്വം വഹിച്ചു നടത്തിവരുന്ന പത്താൻ ക്കോട് കർമ്മേൽ ബൈബിൽ കോളജിൻ്റെ 2024ൻ്റെ ഗ്രാജുവേഷൻ സർവീസ്, 2024, മാർച്ച് 30 ശനിയാഴ്ച ഇന്ന് വൈകിട്ട് (30/3/24)  4 മണി മുതൽ 7 മണി വരെ പത്താൻകോട്ട് ഐ.പി സി
ബഥേൽ സഭാ ഹോളിൽ വച്ചു നടന്നു.1982 ൽ ആരംഭിച്ച കർമ്മേൻ ബൈബിൾ കോളജിൻ്റെ 42-ാം മത്’ ബാച്ചാണു ഗ്രാജുവേഷൻ ചെയ്തത്. Gth, Dth , Cth എന്നീ ബിരുധങ്ങൾ കരസ്ഥമാക്കിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 43 വിദ്യാർത്ഥികളാണ് വേദ പഠനം പൂർത്തികരിച്ച് സർട്ടിഫിക്കേറ്റ്സ് വാങ്ങിയത്.

ഐ.പി സി ബഥേൽ സഭാ പാസ്റ്ററും പ്രധാന അദ്ധ്യാപകനും മായ പാസ്റ്റർ ജോമേൻ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ കർമ്മേൻ ബൈബിൾ കോളജിൻ്റെ ഡയറക്ടർ റവ:എൻ.വി. വർഗീസ് (യുഎസ്എ), പ്രിൻസിപ്പൽ പാസ്റ്റർ ജേക്കബ് ജോൺ .ഐ.പി.സി കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ Dr റവ: എബി പീറ്റർ. WME പ്രസിഡൻ്റ് റവ Dr: OM രാജു കുട്ടി, Mrs കുഞ്ഞമ്മ വി. യു എസ് എ എന്നിവർ വചന പ്രഭാക്ഷണം നടത്തി. ലോകത്തിൽ നിങ്ങൾ പ്രകാശിക്കുന്നവരും, പ്രശ്നങ്ങൾ കടന്നു വരുമ്പോൾ തളർന്നു പോകാതെ ഉറപ്പും ‘ധൈര്യവും ഉള്ളവരായിരിക്കണമെന്നും, റവ എൻ വി വർഗ്ഗീസ് തൻ്റെ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.

കൂടാതെ കേരളത്തിൽ നിന്നും പാസ്റ്റന്മാരായ . റോയി ജോസഫ്, എസ് എസ് ജോയി .ജി .എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ, പി.വൈ പി എ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഇവാ മോൻസി മാമൻ എന്നിവരും പങ്കെടുത്ത് ആശംസകൾ അറിയിച്ചു ബ്രദർ മോൻസി മാമൻ്റെ നേത്യത്തിൽ ഗുഡ് ന്യൂസ് തത്സമയ ബ്രോഡ്കാസ്റ്റ് ഉണ്ടായിരുന്നു. കർമ്മേൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ പാസ്റ്റർ ജേക്കബ് ജോന്നും സഹപ്രവർത്തരും നേതൃത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here