Home Daily news മത്സരം ഒഴിവായി സ്റ്റേറ്റ് പി വൈ. പി. എ.ക്ക് പുതിയ സാരഥികൾ

മത്സരം ഒഴിവായി സ്റ്റേറ്റ് പി വൈ. പി. എ.ക്ക് പുതിയ സാരഥികൾ

0

ഷാജിവർഗ്ഗീസ് കലയപുരം

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് കമ്മിറ്റിലേക്കുള്ള എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മാർച്ച് 20ന് പൂര്‍ത്തിയായപ്പോള്‍ വോട്ടെടുപ്പ് ആവശ്യമില്ലെന്നറിയുന്നു.
ആവശ്യമായ എട്ടു എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കും ഓരോ പത്രികകൾ മാത്രമേ സമർപ്പിക്കപ്പെട്ടിട്ടുള്ളു.
സൂക്ഷമ പരിശോധനയ്ക്കു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 3നു കുമ്പനാട് നടക്കുന്ന ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷണർ നടത്തും.
മത്സരം ഒഴിവായ സാഹചര്യത്തിൽ പ്രസിഡന്റായി സുവി. ഷിബിന്‍ ജി. ശാമുവേല്‍, വൈസ് പ്രസിഡന്റുമാരായി സുവി. മോന്‍സി മാമ്മന്‍, ബ്ലസന്‍ ബാബു, സെക്രട്ടറിയായി ജസ്റ്റിന്‍ നെടുവേലി, ജോയിന്റ് സെക്രട്ടറിമാരായി സന്ദീപ് വിളമ്പുകണ്ടം, ലിജോ ശാമുവേല്‍, ട്രഷററായി ഷിബിന്‍ ഗിലയാദ്, പബ്ലിസിറ്റി കണ്‍വീനറായി ബിബിന്‍ കല്ലുങ്കല്‍ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടേക്കാം. ഐപിസി സംസ്ഥാന ജോ. സെക്രട്ടറി ജയിംസ് ജോര്‍ജ് ഇലെക്ഷന്‍ കമ്മിഷണറായും ഫിന്നി പി. മാത്യു, പാസ്റ്റര്‍ ജയിംസ് ഏബ്രഹാം എന്നിവര്‍ റിട്ടേണിഗ് ഓഫീസർമാരായും പ്രവര്‍ത്തിക്കുന്നു.
മുഴുവൻ സീറ്റിലേക്കും കടുത്ത മത്സരം ഒഴിവാക്കി സമവായത്തിലൂടെ പി.വൈ.പി.എ തെരഞ്ഞെടുപ്പ് നടക്കുന്നതിലൂടെ പതിറ്റാണ്ടുകളുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here