തോമസ് ജേക്കബ് കണ്ണൂർ
പത്തനാപുരം സെന്റർ *PYPA യുടെ ഹിന്ദി സുവിശേഷീകരണ പ്രവർത്തനമായ സൂസമാചാർ* ഇന്ന് രാവിലെ 6:00 മണിക്ക് അടൂർ KSRTC ജംഗ്ഷനിൽ നടന്നു.
ഹിന്ദി ഗാനങ്ങളിൽ കൂടെയും സാക്ഷ്യത്തിൽ കൂടെയും വചനത്തിൽ കൂടെയും സുവിശേഷം നൂറുകണക്കിന് അതിഥി തൊഴിലാളികളോട് അറിയിച്ചു..
ഹിന്ദി ഭാഷയിൽ തയാറാക്കപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്തതോടൊപ്പം സുവിശേഷത്തെ പറ്റി കൂടുതൽ അറിയുവാൻ താല്പര്യപെട്ടവരോട് വ്യക്തി പരമായി സംസാരിക്കാനും അവസരമുണ്ടായി.
പത്തനാപുരം സെന്റർ PYPA എക്സിക്യൂട്ടീവ്നൊപ്പം *Br.ഫിന്നി P. മാത്യു*, *Br. ജേക്കബ് ജോൺ* ഏഴംകുളം എന്നിവർ നേതൃത്വം നൽകി. *Evg. ജോൺ മാത്യു* വചനത്തിൽ നിന്നും സംസാരിച്ചു. രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്നു യുവാക്കൾ തങ്ങളുടെ രക്ഷയുടെ അനുഭവം സാക്ഷ്യമായി വിളിച്ചോതി.
വരും ദിനങ്ങളിൽ ഇനിയും മറ്റനേകം പട്ടണങ്ങളിലേക്ക് സൂസമാചാർ വ്യാപിപ്പിക്കുവാൻ പത്തനാപുരം സെന്റർ PYPA ഒരുങ്ങുകയാണ്.




