Home Daily news ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷന്റെ പ്രഥമ ആലോചനയോഗം...

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷന്റെ പ്രഥമ ആലോചനയോഗം ഇന്നലെ നടന്നു.

0

വാർത്ത ….ജി പി കുറ്റിച്ചൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷന് വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി.2023 ജനുവരി 23 മുതൽ 29 വരെ നടക്കുന്ന നൂറാമത് ജനറൽ കൺവെൻഷനു തിരുവല്ല കൺവെൻഷൻ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ഇത് ചർച്ച് ഓഫ് ഗോഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അഭിമാന നിമിഷം ആകും.ഇന്നലെ ഉച്ചയ്ക്ക് ശേഷം മുളക്കുഴ സ്റ്റേറ്റ് ഓഫീസിൽ നടന്ന പ്രഥമ ആലോചന യോഗത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം ദൈവദാസന്മാർ പങ്കെടുത്തു കൂടാതെ വിശ്വാസികളായ സഹോദരന്മാരും.സ്റ്റേറ്റ് ഓവർസിയർ റവ: സി.സി.തോമസ് അവർകൾ ജനറൽ കൺവീനർ ആയിട്ടുള്ള കമ്മറ്റിയിൽ അസിസ്റ്റൻറ് ഓവർസിയർ പാസ്റ്റർ വൈ. റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് ,എജുക്കേഷൻ ഡയറക്ടർ ഷിബു കെ മാത്യു എന്നിവരെ ജോയിൻറ് കൺവീനർമാരായി തെരഞ്ഞെടുത്തു. സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഫിനി ജോസഫ് ആണ് കൺവെൻഷന്റെ ഫിനാൻസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.കൂടാതെ കൗൺസിൽ മെമ്പർമാരും സീനിയർ ദൈവദാസന്മാരും ചേർന്ന വിവിധ കമ്മറ്റികൾ ഈ കൺവെൻഷൻ വേണ്ടി ഉണ്ടാകും. ശതാബ്ദി കൺവെൻഷനോടനുബന്ധിച്ച് ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.കേരള സ്റ്റേറ്റിന്റെ വിവിധ സെന്ററുകൾ നടത്തിവരുന്ന ആയിരം പരസ്യ യോഗങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.ഇന്നലെ നടന്ന ആലോചനയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റേറ്റ് ഓവർസിയർ റെവ :സി.സി. തോമസ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here