ജി പി കുറ്റിച്ചൽ
കോട്ടയം:ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര റാലി കോട്ടയം ഗാന്ധി പാർക്കിൽ ദേശീയ ചെയർമാൻ/ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉത്ഘാടനം ചെയ്തു. കോട്ടയം ഡിവൈഎസ്പി ശ്രീ അനീഷ് കെ ജെ ഫ്ളാഗ് ഓഫ് ചെയ്തു. പാസ്റ്റർ സജി ജോർജ്, പാസ്റ്റർ പി ജി മാത്യൂസ്, പാസ്റ്റർ ജെയ്‌സ് പണ്ടനാട്, പാസ്റ്റർ പി സി ചെറിയാൻ, Dr.ഷിബു കെ മാത്യു,പാസ്റ്റർ സാംകുട്ടി മാത്യൂ, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ പ്രസംഗിച്ചു. പാസ്റ്റർ വൈ ജോസ്, പാസ്റ്റർ ടീ എ ജോർജ്, പാസ്റ്റർ പി എ ജെറാൾഡ് എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ വി പി തോമസ്, പാസ്റ്റർ ഷിജു മത്തായി, പാസ്റ്റർ വൈ മോനി, മാത്യൂ ബേബി, ജോസഫ് മറ്റത്തുകാല, പി ജെ രാജു, അജി കുളങ്ങര എന്നിവർ സംബന്ധിച്ചു. പാസ്റ്റർ ജി പി നിശ്ചൽ റോയിയും പാമ്പാടി ട്രമ്പറ്റ് ബാൻഡും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.റാലി കൊട്ടാരക്കര ചന്തമുക്കിൽ സമാപിച്ചു.










