News:- Sunil Ottappalam
തൃശൂർ ജില്ല ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ Helping Hand ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ കിറ്റ് വിതരണം വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഹുമാന്യ ശ്രീ. ഷെയ്ക് അബ്ദുൽകാദർ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റെജി ടി രാജു അദ്ധ്യക്ഷനായിരുന്നു. സാബു ജോണിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, Br. വിൻസി ഉമ്മൻ സ്വാഗതം അറിയിച്ചു. വാർഡ് മെമ്പർമാരായ , രാധിക എം പി, വത്സല വി എന്നിവർ പങ്കെടുത്ത യോഗത്തിൽ സി എസ് മാത്യുസ് (ACCA പ്രസിഡന്റ് ), അജിത രവികുമാർ എന്നിവർ ആശംസകൾ അറിയിച്ചു. മാതാപിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ജോബിൻ ജെയിംസ് കൃതജ്ഞത അറിയിച്ചു.




