ന്യൂസ് :- പ്രിൻസ് മാർക്ക് മാംഗ്ലൂർ
ക്രൈസ്തവ / സാമൂഹിക മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ. ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകർ ഉളള ജി.എം മീഡിയയുടെ കർണാടക ചാപ്റ്റർ ഉത്ഘാടനം ഇന്ന് (19/8/24) രാവിലെ 10. -30ന് ബാംഗ്ലൂർ ഹോരോമാവ് ഐ.പി.സി ഫിലദൽഫിയ ഫെലോഷിപ്പ് സഭയിൽ വച്ച് നടന്നു.ജി.എം മിഡിയ കർണാടക സ്റ്റേറ്റ് കോഡിനേറ്റർ റവ: പ്രിൻസ് മാർക്ക് അദ്ധ്യക്ഷത വഹിച്ചു.

ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യുന്നു
ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ. എസ് ജോസഫ് ജി. എം കർണാടക ചാപ്റ്റർ പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക് അസിസ്റ്റൻ്റ് സൂപ്രണ്ട് റവ റ്റി. ജെ ബെന്നി പ്രസംഗിച്ചു., ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്ക് ഡയറക്ടറും കർണാടക ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ ചെയർമാനുമായ പാസ്റ്റർ ജസ്റ്റിൻ കോശി , മുഖ്യ അതിഥിയായിരുന്നു. ജി. എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ മീഡിയയെക്കുറിച്ചു സംസാരിച്ചു.

AG Assi: സൂപ്രണ്ട് Rev. റ്റി.ജെ ബന്നി

Rev. ജസറ്റിൻ കോശി (ഗിൽഗാൽ വിഷൻ മിഡിയ ഡയറക്ടറും. കർണാടക മീഡിയാ അസോസിയേഷൻ ചെയർമാൻ)

ശ്യാം പുനലൂർ (AG youth Leader) ആശംസ അറിയിക്കുന്നു

യോഗത്തിൽ വച്ച് വിഷിഷ്ട അതിഥികളെ ആദരിക്കുകയും, കർണാടക സ്റ്റേറ്റിലെ വിവിധ ജില്ലാ കോർഡിനേറ്റർ ന്മാർക്കും ന്യൂസ് റിപ്പോർട്ടറന്മാർക്കും നിയമന സർട്ടിഫിക്കേറ്റും. ഐഡിയും വിതരണം നടത്തി. ശ്യാം പുനലൂർ ആശംസയും, പാസ്റ്റർ സാം മാത്യു നന്ദിയും പറഞ്ഞു






Wishing GM Media all the best and pray for the new leadership in Karnataka state.