ന്യൂസ് Pr ഷൈജു വെള്ളനാട്
തിരുവനന്തപുരം
ശ്രീകാര്യം ഐപിസി സഭാംഗവും പി വൈ പി എ തിരുവനന്തപുരം മേഖല മുൻ ട്രഷറർ ബേസിൽ ബെന്നിയുടെ പിതാവും തിരുവനന്തപുരം കുക്കു ടിംബേർസ് ഉടമയുമായ റാന്നി കുരീയക്കൽ വീട്ടിൽ ജേക്കബ് ബെന്നി (സജി) 60 അന്തരിച്ചു.
ആഗസ്റ്റ് 4 ന് ഞായറാഴ്ച ആരാധനക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ പോങ്ങുമോട് ജംഗ്ഷനിൽ വച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കിംസ് ഹോസ്പിറ്റൽ ചികിത്സയിൽ ആയിരുന്നു. അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത് .
സംസ്കാരം ശുശ്രുഷ : നാളെ തിങ്കളാഴ്ച ( 19/08/2024) രാവിലെ 9 ന് നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗർ ലൈഫ് ഫെലോഷിപ്പിലെ ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം നെട്ടയം മലമുകളിലെ കുടുംബ കല്ലറയിൽ അടക്കം ചെയ്യും.
റാന്നി കുരീക്കൽ വീട്ടിൽ കെ പി ബെന്നിക്കുട്ടി ഗ്രേസി ദമ്പതികളുടെ മൂത്ത മകനാണ് ജേക്കബ് ബെന്നി.
ഭാര്യ : ചിറ്റാർ തെറ്റലിൽ വീട്ടിൽ സാലി ജേക്കബ്
മക്കൾ : ഗ്രേസ് ബെൻ (കാനഡ),
ബേസിൽ ബെന്നി (ബഹ്‌റൈൻ ),
സ്റ്റീഫൻ ബെന്നി (കാനഡ)
മരുമക്കൾ : ലിജോ തോമസ് (കാനഡ). സാൻഡ്ര ആൻ മാത്യു (ബഹ്റൈൻ )




