Pr കെ ടി ജോസഫ് മണ്ണാർക്കാട്
മണ്ണാർക്കാട്: മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (MPPF) 2024-2025 വർഷത്തെക്കുള്ള പ്രവർത്തനോദ്ഘാടനവും ആത്മീയ സംഗമവും 19-8-2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തച്ചമ്പാറ ഷാരോൺ ഫെലോഷിപ്പ് സഭയിൽ വച്ച് പ്രസിഡന്റ് പാസ്റ്റർ KR ഉണ്ണികൃഷ്ണൻ അവർകളുടെ നേതൃത്വത്തിൽ നടന്നു. പാസ്റ്റർ എം സി ബേബി പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു. അസംബ്ളീസ് ഓഫ് ഗോഡ് മണ്ണാർക്കാട് പ്രസ്ബിറ്ററും രക്ഷാധികാരിയും ആയ പാസ്റ്റർ ഷിജു കെ പി അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പാസ്റ്റർ സിജോ പി പി യുടെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടന്നു .പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ പി എം സണ്ണി എന്നിവർ ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു. പാസ്റ്റർ ജോഷി പി എം സങ്കീർത്തനം വായിച്ചു. ഫെലോഷിപ്പ് ജോ: സെക്രട്ടറി പാസ്റ്റർ ജിമ്മിച്ചൻ കടന്നു വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ഫെലോഷിപ്പ് രക്ഷാധികാരി ഐപിസി അട്ടപ്പാടി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി 2024-2025 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കർത്താവിന്റെ വേലയാണ് നമ്മെ ഭരമേല്പിച്ചിരിക്കുന്നത് അതുകൊണ്ട് കർത്താവിന്റെ വേലയിൽ വർദ്ധിച്ചു വരുവിൻ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രബോധിപ്പിച്ചു. തുടർന്ന് നടന്ന ദൈവ വചന ശുശ്രൂഷയിൽ ഷാരോൺ ഫെലോഷിപ്പ് പാലക്കാട് ജില്ലാ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോർജ്ജ് മാത്യു അനുഗ്രഹിക്കപ്പെട്ട സന്ദേശം നൽകി. ഫെലോഷിപ്പ് സെക്രട്ടറി പാസ്റ്റർ സന്തോഷ് എൻ പി തുടർന്നുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പാസ്റ്റർ ഈപ്പൻ വി ചാക്കോ പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു.





