Home Daily news ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കന്നം: പി. വൈ പി എ

ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കന്നം: പി. വൈ പി എ

0

തോമസ് ജേക്കബ് കണ്ണൂർ

കുമ്പനാട് :-കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികൾ നിർദേശിക്കാ/നും നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർ ച്ച ചെയ്തു തുടർനടപടികൾ സ്വീ കരിക്കണമെന്നു പെന്തെക്കോസ്ത് യുവജന സംഘടന (പി പിഎ) കേരള സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പിവൈപിഎ സംസ്ഥാന
പ്രസിഡന്റ് ഷിബിൻ ജി. സാമുവൽ അധ്യക്ഷത വഹിച്ചു. സം സ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ മോൻസി മാ മ്മൻ, ബ്ലെസ്സൺ ബാബു, ജോയി ന്റ് സെക്രട്ടറി ലിജോ സാമുവൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, ജനറൽ കോ ഓർഡിനേറ്റർ ജോസി പ്ലാത്താനത്ത് എന്നിവർ പ്രസംഗിച്ചു.
ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനെ വലിയ ആവേശത്തോടെയാണു ക്രൈസ്തവ സമൂഹം വരവേറ്റത്. കമ്മിഷൻ അഞ്ഞൂറിലധികം നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ടാണു സർക്കാരിനു സമർപ്പിച്ചത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭ കളുമായി ആലോചിച്ചു തുടർനട പടികൾക്കു തയാറാവുകയോ ചെയ്യാത്തതു ക്രൈസ്തവ സമു ഹത്തിനു വേദനയുളവാക്കുന്ന താണെന്നും യോഗം അഭിപ്രായ പ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here