Home Daily news വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് .

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് .

0

സുനിൽ ഒറ്റപ്പാലം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിന് 10 പേർക്കു മെഡൽ ലഭിച്ചു. കേരളത്തിൽ നിന്ന് 12 പേർ മെഡലിന് അർഹരായി. 1994 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനും സംസ്ഥാന വിജിലൻസ് മേധാവിയുമായ എ ഡി ജി പി മനോജ് എബ്രഹാമിന് വീശിഷ്ട സേവനത്തിനാണ് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്
കേരള പൊലീസിന് കീഴിലുള്ള സൈബർ ഡോമിന്റെ മേൽനോട്ടചുമതലയും മികച്ച പ്രതിച്ഛായയും കർക്കശ നിലപാടുകാരനുമായ മനോജ് എബ്രഹാമാണ് നിർവ്വഹിക്കുന്നത്. മറ്റ് പല ഉദ്യോഗസ്ഥൻമാരാൽ നിന്നും വ്യത്യസ്തമായി സംഘർഷ മേഖലകളിൽ ലൈവായി ഇറങ്ങി പദവി നോക്കാതെ ആക്ഷന് നേതൃത്വം കൊടുക്കുകയും കീഴ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യുമെന്നതിനാൽ സാധാരണ പൊലീസുകാർക്കിടയിൽ പോലും മികച്ച പ്രതിച്ഛായയാണ് ഈ ഓഫീസർക്കുള്ളത്.
ഐപിഎസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. എസ്.പി ആയിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമർത്തിയാണ് ശ്രദ്ധേയനായത്. മുഖം നോക്കാതെ കർക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ് എബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.2009ൽ മനോജ് എബ്രഹാം സിറ്റി പോലീസ് മേധാവിയായിരുന്ന കാലഘട്ടത്തിൽ അമേരിക്കയുടെ ഇന്റർനാഷ്ണൽ അസോസിയേഷൻ ഓഫ് ചീഫ് ഓഫ് പോലിസിന്റെ ഇന്റർനാഷ്ണൽ കമ്മ്യൂണ്റ്റി പോലീസിങ് അവാർഡ് കൊച്ചി പോലീസ് നേടിയിരുന്നു.
ഇതിനുപുറമെ കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിനും മികച്ച ക്രമസമാധാനനില പരിപാലനത്തിനുമായിക്കുന്നതിനും 2011 ൽ മാൻ ഓഫ് ദി ഡിഡ് അവാർഡും ലഭിച്ചിട്ടുണ്ട്.അതേ വർഷം തന്നെ വിശിഷ്ട സേവനത്തിന് പ്രസിഡന്റ്സ് പോലീസ് മെഡലും മനോജ് എബ്രഹാം കരസ്ഥമാക്കി.
2010-2018 കാലഘടങ്ങളിൽ ആഗോളതലത്തിലുള്ള പോലീസ് കോൺഫറൻസുകൾ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയിലും സംസ്ഥാനത്തെ പോലീസിന്റെ മികവുറ്റ പരിശീലന പരിപാടികളുടെയും നേതൃനിരയിൽ മനോജ് എബ്രഹാം ഉണ്ടായിരുന്നു.
സൈബർ ക്രൈം മേഖലയിലെ കുറ്റാന്വോഷണത്തിന് ധാരാളം പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2014ൽ ഇൻഫോസെക് മീസ്ട്രോസിന്റെ സ്പെഷൽ അച്ചിവ്മെന്റ് അവാർഡ്. നൾകോൺ ബ്ലാക്ക് ഷീൽഡ് അവാർഡ്, 2013ൽ ഏഷ്യ പസിഫിക് സീനിയർ ഇൻഫോർമേഷൻ സെക്യുരിറ്റി പ്രൊഫഷണൽ അവാർഡ് തുടങ്ങിയവ അതിൽപെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here