Home Daily news ജനശ്രദ്ധ പിടിച്ചു പറ്റിയ തേറളായി ദ്വീപ്, മതേതര രാഷ്ട്രത്തിന് മാതൃക കാട്ടി കണ്ണൂർ

ജനശ്രദ്ധ പിടിച്ചു പറ്റിയ തേറളായി ദ്വീപ്, മതേതര രാഷ്ട്രത്തിന് മാതൃക കാട്ടി കണ്ണൂർ

0

ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ

രാഷ്ട്രീയ പകപോക്കലുകളുടെ നാടായ കണ്ണൂർ ! രാഷ്ട്രീയ കൊലപാതകങ്ങളുടെ ഈറ്റില്ലം എന്നറിയപ്പെട്ടിരുന്ന കണ്ണൂർ ! പേരു കേട്ട രാഷ്ട്രീയ നേതാക്കളുടെ ജന്മഭൂമിയായ കണ്ണൂർ ! ഇന്ന് മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായി കണ്ണൂർ കഴിഞ്ഞു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ എന്നും പേടി സ്വപ്നമായിരുന്ന കണ്ണൂർ മറ്റ് ജില്ലകൾക്ക് മാതൃകയാകുന്നു. 8 നൂററാണ്ടു പഴക്കമുള്ള തേറളായി ശിവക്ഷേത്രത്തിലേക്ക് . റോഡ് നിർമ്മിച്ച് നൽകുന്നതു് നാട്ടിലെ മുസ്ലിം ലീഗ് പ്രവർത്തകർ. കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയിൽ ചെങ്ങളായി. മയ്യിൽ, കുറുമാത്തൂർ പഞ്ചായത്തുകളുടെ ഇടയിലെ മനോഹരമായ ദ്വീപാണ് തേറളായി. 140 കുടുംബങ്ങൾ താമസിക്കുന്ന ദ്വീപിൽ 4 ഹിന്ദു കുടുംബങ്ങളാണ് ഉള്ളത്. റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഇവിടെക്ക് എത്താൻ ഹിന്ദു ഭക്തർക്ക് കഴിയുന്നില്ല. വലിയ പ്രയാസത്തിലായിരുന്ന അവസ്ഥയാണ്. ക്ഷേത്ര പൂജാരി തേർ മല്ലിശ്ശേരി ഇല്ലഞ്ഞ് വാസുദേവൻ നമ്പൂതിരിയാണ് റോഡ് വേണമെന്ന ആഗ്രഹം ചെങ്ങളായി പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് നേതാവും മായ മൂസാൻ കുട്ടി തേറളായി യോട് പങ്ക് വച്ചത്. ഇതറിഞ്ഞ് മുന്നോട്ടിറങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ ഭൂമി ഉടമകളുടെ സമ്മതത്തോടെ ശിവക്ഷേത്രത്തിലേക്ക് ഉള്ള റോഡ് നിർമ്മാണം തുടങ്ങി , മതസൗഹാർദ്ദത്തിന്റെ മാതൃക കണ്ണൂരിൽ ആരംഭിച്ചു.

മുൻകാലങ്ങളിൽ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പേരുകേട്ട കണ്ണൂർ ഇന്ന് മത സൗഹാർദ്ദം പ്രാവർത്തീകം ആക്കി നമ്മുടെ രാഷ്‌ട്രത്തിനുതന്നെ ഒരു നല്ല മാതൃക കാട്ടി തുടങ്ങി എന്നത് അഭിമാനകരമാണ്.. ഈ മാതൃക രാജ്യം ഒന്നാകെ പടരട്ടെ..

LEAVE A REPLY

Please enter your comment!
Please enter your name here