Home Daily news ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അപകടം ചാലക്കുടി പോട്ടയിൽ

ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അപകടം ചാലക്കുടി പോട്ടയിൽ

0

തോമസ് ജേക്കബ് കണ്ണൂർ

ചാലക്കുടി: പോട്ടയിൽ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെട്ടുകടവ് കരുക്കപ്പിള്ളി മാത്യുവിന്റെ മകൻ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത് .
ദേശീയ പാത പോട്ടയിൽ പുലർച്ചെ ഒന്നരയോടെയാണ് അപകടം. ടോറസ് ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു.
പള്ളിയിൽ പെരുന്നാൾ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here