Home Daily news തമിഴ്നാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

തമിഴ്നാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം
എ. മോനിഷ(16), ആർ. പ്രിയദർശിനി (15), സഹോദരിയായ ആർ. ദിവ്യദർശിനി(10), എം. നവനീത(18), കെ. പ്രിയ(18), എസ്. സാങ്വി(16), എം. കുമുദ(18) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കുച്ചിപ്പാളയം കുറുഞ്ഞിപ്പാഡി സ്വദേശികളാണെന്നാണ് വിവരം.
ഉച്ചക്ക് 12.45-ഓടെയാണ് പെൺകുട്ടികളെല്ലാം ചെക്ക് ഡാമിൽ കുളിക്കാനെത്തിയത്. ഇതിനിടെ കൂട്ടത്തിലെ ചെറിയ കുട്ടികൾ ചുഴിയിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെൺകുട്ടികളും അപകടത്തിൽപ്പെട്ടത്. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here