Home Daily news .ഐ.പി സി തിരുവനന്തപുരം മേഖല ; തെരെഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനം നടന്നു

.ഐ.പി സി തിരുവനന്തപുരം മേഖല ; തെരെഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനം നടന്നു

0

ജി.എം തിരുവനന്തരം

1ഐ.പി.സി കേരള സ്റ്റേറ്റ് 2022 – 25 കാലയളവിലേക്കുള്ളഭരണ സമിതി ഭാരവാഹികളുടെ തെരെഞ്ഞടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം മേഖയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടേണ്ട ഒരു വിഭാഗം സ്ഥാനാർത്ഥികളുടെ പാനൽ സമ്മേളനം ഇന്നെല ഞായറാഴ്ച (4-6-22) വൈകിട്ട് 4 മണി മുതൽ 6.30 വരെ പേരുർക്കട ഐ.പി സി ഫെയ്ത്ത് സെന്ററിൽ നടന്നു. എല്ലാ സെന്ററുകളിൽ നിന്നും സ്ഥാനാർത്ഥികൾ ഉൾപ്പെടെ 130 – ൽപ്പരം പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ പാസ്റ്റർ കെ.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ ഇന്നത്തെ ഐ.പി.സി സമകാലിക വിഷയങ്ങൾ വിശദീകരിച്ചു. അടുത്ത ഭരണ സമിതിയിലേക്ക് അധികാരത്തിൽ വന്നാൽ ഐ.പി.സി യിൽ ഇതുവരെ ചെയ്യുവാൻ കഴിയാത്തതും, ഇനി ചെയ്യുവാൻ പോകുന്നതും മായ നൂതനമായ ഭരണ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുമെന്നും, ഐ.ഡി, പീജി കോഴ്സ്, സാമ്പത്തിക സഹായങ്ങൾ, പാഴ്സ് നേജ് , സഭാ കെട്ടിടങ്ങൾ, വിവാഹം, വിദ്യാഭ്യാസo, വിധവന്മാരെ സഹായിക്കൽ, ചീകിത്സാ സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ സൂതാര്യത വരുത്തുമെന്നും, ഓരോ മേഖലയിലേയും ശുശ്രുഷകർക്ക്‌ ഫലപ്രദമാകുന്ന തരത്തിൽ ലുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും തന്റെ വിശദീകരണ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരം മേഖലയ്ക്ക് കൂടുതൽ പ്രയോജന പദ്ധതികൾ നടപ്പിലാക്കും.. സ്ഥാനാർത്ഥികളിൽ പാസ്റ്ററന്മാറായ കെ.സി തോമസ്, ദാനിയേൽ കൊന്ന നിൽക്കുന്ന നിൽ, വിജയകുമാർ , സാബു ആര്യപ്പള്ളി, വിൽസൺ ഹെൻട്രി എന്നിവരും, സ്ഥാനാർത്ഥികളിൽ സഹോദരന്മാരായ പീറ്റർ മാത്യൂ കല്ലൂർ, ജയിസൺ സോളമൻ , ഡേവിഡ് സാം, എന്നിവരും പ്രസംഗിച്ചു. ബ്രദർ ഷിബു വിക്ടർറും സ്ഥാനാർത്ഥിയാണ്. കൂടാതെ പാസ്റ്റർ വി.എ സണ്ണി, ബ്രദർ റജി കൊന്ന നിൽക്കുന്നതിൽ എന്നിവർ ജനറൽ കൗൺസിൽ സ്ഥാനാർത്ഥി കളാണ്.സംസ്ഥാന എക്സീ ക്യൂട്ടീവ് സ്ഥാനാർത്ഥികളായ പാസ്റ്റർ സുനിൽ വേട്ടമല,ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സജി മത്തായി കാതേട്ട് തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം മേഖല ഇലക്ഷൻ ജനറൽകൺവിനർ പാസ്റ്റർ പോൾസുരേന്ദ്രൻ സമ്മേളനത്തിന് നേതൃത്യം നൽകി.

പാസ്റ്റർപോൾ സുരേന്ദൻ
പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ

LEAVE A REPLY

Please enter your comment!
Please enter your name here