വാർത്താ സൈമൻ കാസർകോട്
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ഇനി മുതൽ അദാനി ഗ്രൂപ്പിന് .
എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രന്‍നില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍ പോര്‍ട്ട് ഓഫീസര്‍ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.
50 വര്‍ഷത്തേക്കാണ് നടത്തിപ്പിനു കരാര്‍. എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. നിലവിലുള്ള ജീവനക്കാര്‍ക്ക് മൂന്നുവര്‍ഷം വരെ ഇവിടെ തുടരാം. അതിനുശേഷം അദാനി എയര്‍പോര്‍ട്ട്ന്റെ ഭാഗമാ വുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം.
വിമാനത്താവളത്തില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയാണ് അദാനി ഗ്രൂപ്പിന്‍റെ ആദ്യ പ്രവര്‍ത്തനം. ദീര്‍ഘനാളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉടന്‍ തുറക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പോലെയുള്ള തന്ത്രപ്രധാന ചുമതലകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ തുടര്‍ന്നും നിര്‍വ്വഹിക്കും.





