Home Daily news തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

0

വാർത്ത… സുന്ദരേശൻ പോത്തൻകോട്

തിരുവനന്തപുരം: മാറനല്ലൂർ നെല്ലിമൂട്ടിൽ പ്രാദേശിക കോൺഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു. സാം ജെ വൽസലമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കോൺഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ്. ഇന്നലെ രാത്രിയിൽ
നെല്ലിമൂട്ടിലെ ബന്ധുവീട്ടിൽ വച്ച്
ഉണ്ടായ വാക്കുതർക്കം
ആക്രമണത്തിൽ
കലാശിക്കുകയായിരുന്നു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന
സാം ജെ വൽസലത്തെ ഉടൻ തന്നെ തിരുവനന്തപുരം
മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ
പ്രവേശിപ്പിച്ച സാം ജെ വൽസലം ആരോഗ്യനില
വഷളായതിനെ
തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം.
മാറനല്ലൂർ സ്വദേശിയായ സാം ഇപ്പോൾ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ ആക്രമണമെന്നും പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here