Home Daily news തിരുവനന്തപുരത്ത് ബി.ജെ പി സ്ഥാനാർഥിക്കുവേണ്ടി പെന്തെക്കോസ്തു പാസ്റ്റർമാരുടെ സമ്മേളനം

തിരുവനന്തപുരത്ത് ബി.ജെ പി സ്ഥാനാർഥിക്കുവേണ്ടി പെന്തെക്കോസ്തു പാസ്റ്റർമാരുടെ സമ്മേളനം

0

NS Nellikunn

തിരുവനന്തപുരം: കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ബി.ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരനുവേണ്ടി പെന്തകോസ്ത് പാസ്റ്റർമാരുടെ സമ്മേളനം വിവാദമായി. ഐപിസിയിലെ ജനറൽ ഭാരവാഹിയും ഒരു ടിവി ചാനൽ ഉടമയും ചേർന്നാണ് സമ്മേളനം വിളിച്ചത് എന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. പൂവാർ ക്ലബ് മഹീന്ദ്ര റിസോർട്ടിൽ നടന്ന മീറ്റിംഗിൽ 200 ലധികം പെന്തകോസ്ത‌് പാസ്റ്റർമാർ പങ്കെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പുസമയത്തു ഡോ. ശശി തരൂരിനുവേണ്ടി ഇതുപോലെ യോഗം നടക്കുകയും പ്രമുഖ ചാനലുകളിൽ അത് വാർത്തയായി വരികയും ചെയ്തിരുന്നു.
മണിപ്പൂർ സംഭവങ്ങളുടെയും ഉത്തരേന്ത്യയിലെ സുവിശേഷകരും ക്രിസ്തീയ സ്ഥാപനങ്ങളും നിരന്തരമായി ആക്രമിക്കപ്പെട്ടത്തിന്റെയും പശ്ചാത്തലത്തിൽ ക്രിസ്ത്യാനികൾക്കിടയിൽ കടുത്ത ബിജെപി വിരുദ്ധ മനോഭഭവം നിലനിൽക്കവെയാണ് ഇത്തരമെ വോട്ടുകച്ചവട നീക്കവുമായി ചില പാസർമാർ ഇറങ്ങിയത് തികച്ചും അപമാനകരമാണെന്നു സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽനിന്നു വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here