വാർത്താ:- NS നെല്ലിക്കുന്നം കേരള സ്റ്റേറ്റ് പിവൈപിഎയുടെ എഴുപത്തിയേഴാം സ്ഥാപകദിനത്തോട് അനുബന്ധിച്ചു തിരുവനന്തപുരം മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 31 ന് രാവിലെ ഒൻപത് മണി മുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു._
ഈ രക്തദാന ക്യാമ്പിന്റെ ഭാഗമാകാൻ തിരുവനന്തപുരം മേഖലയിലെ എല്ലാം പിവൈപിഎ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.. സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട നമുക്ക് ഒരുമിച്ചു സസ്നേഹം രക്‌തദാനത്തിൽ പങ്കു ചേരാം…_
ഈ രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക.._

വിശക്കുന്നവരുടെ വിശപ്പകറ്റാൻ ഒരു വട്ടം എങ്കിലും നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം, വിശപ്പകറ്റാൻ സ്നേഹത്തിൽ പൊതിഞ്ഞ പൊതിച്ചോർ_
പിവൈപിഎ 77-മത് സ്ഥാപകദിനത്തോട് അനുബന്ധിച്ചു കേരള സ്‌റ്റേറ്റ് പിവൈപിഎയുമായി ചേർന്ന് പിവൈപിഎ തിരുവനന്തപുരം മേഖല യിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം_
ഓഗസ്റ്റ് 31ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന പൊതിച്ചോർ വിതരണത്തിൽ നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. പി.വൈ.പി.എ തിരുവനന്തപുരം മേഖല പ്രസിഡൻ്റ് പാസ്റ്റർ ജയിംസ് . കൂടാതെ മേഖല എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും




