Home Daily news ഐ.പി.സി. കേരള സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹ സമാപ്തി;ക്രൈസ്തവ സഭകൾ തലമുറകളെ നേരായ പാതയിൽ നടത്തുന്നത് പ്രശംസനീയം...

ഐ.പി.സി. കേരള സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹ സമാപ്തി;
ക്രൈസ്തവ സഭകൾ തലമുറകളെ നേരായ പാതയിൽ നടത്തുന്നത് പ്രശംസനീയം : രമ്യ ഹരിദാസ് എം.പി.

0

ന്യൂസ് റിപ്പോർട്ടർ :- കെ.റ്റി ജോസഫ് പാലക്കാട്

ഇൻഡൃാ പെന്തെക്കോസ്ത് ദൈവ സഭ
കേരളാ സ്റ്റേറ്റ് കൺവൻഷൻ ആത്മനിറവിൻെറ സംതൃപ്തിയോടെ പര്യാവസാനിച്ചു.
വരണ്ട് ഉണങ്ങിയ പാലക്കാടൻ മണ്ണിൽ ആത്മ മാരിയുടെ ദൈവ ചൈതനൃം പെയ്തിറങ്ങുന്ന 5 ദിനരാത്റങ്ങൾ ആയിരുന്നു. പാലക്കാട് ജില്ലയിലെ 13 സെൻെറർ പാസ്റ്റമാരും ശുശുശ്രൂഷകന്മാരും സഹോദരീ സഹോദരന്മാരും , ഇതര പെന്തെക്കോസ്തു കൂട്ടായ്മകളും, ഇതര ജാതി മതസ്ഥരും ഒത്തെരുമയോടെ സംഗമിച്ച കൺവൻഷനായിരുന്നു.
വചന മർമ്മങ്ങളുടെ ആഴമായ വെളിപ്പാടിൽ ആത്മാവിനെ തെട്ടുണർത്തുന്ന ദൈവീക സന്ദേശങ്ങൾ ദൈവദാസന്മാർ പങ്കിട്ടു. .
ആധുനീക സംഗീത ഉപകരണങ്ങളുടെ അകബടികളോടെ 50 തിൽപ്പരം സഹോദരീ സഹോദരന്മാർ ഒരുമിച്ച് കൺവെൻഷൻ ക്വയർ ആത്മീയ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി.
രോഗികൾക്കുവേണ്ടി പ്രാർത്ഥനയും കൗൺസിലിംഗും ഉണ്ടായിരിന്നു..
കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു..
പൊതുയോഗം, പുത്രിക സംഘടനകളുടെ യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, ഉണർവ് യോഗങ്ങൾ, എന്നിവകൾ നടന്നു. .
ഞായർ രാവിലെ 9 മണി മുതൽ 1 മണി വരെ ആയിരങ്ങൾ പങ്കെടുത്ത സംയുക്ത സഭായോഗവും വിശുദ്ധ കർത്തൃമേശയും ഉണ്ടായിരിന്നു..

: ക്രൈസ്‌തവ
സഭകൾ തലമുറകളെ നേരായ പാതയിൽ നടത്തുന്നത് പ്രശംസനീയമെന്ന് രമ്യ ഹരിദാസ് എം.പി. പ്രസ്താവിച്ചു.
തലമുറകളെ വഴി തെറ്റിയ്ക്കുന്ന ഒട്ടേറെ ചതിക്കുഴികളും മനംമയക്കുന്ന കാഴ്‌ചകളും ഉള്ള ഇക്കാലത്ത് മനുഷ്യരെ നേർവഴിയ്ക്ക് നടത്താൻ പ്രയത്നിക്കുന്നതിൽ പെന്തെക്കോസ്തു സഭകൾ കാണിക്കുന്ന ശുഷ്‌കാന്തി ശ്രേഷഠമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാന കൺവൻഷനിൽ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി.
.

LEAVE A REPLY

Please enter your comment!
Please enter your name here