തോമസ് ജേക്കബ് കണ്ണൂർ
പെരുമ്പാവൂർ ഓടക്കാലിയിൽ തീച്ചൂളയിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെടുത്തു. പശ്ചിമബംഗാൾ സ്വദേശിയായ നസീറിന്റെ മൃതദേഹഭാഗങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെയാണ് നസീർ പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചൂളയിൽ വീണത്. ആ സമയം മുതൽ അഗ്നിരക്ഷ സേനയും പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും നസീറിനെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് നസീറിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.







