കുഞ്ഞുമോൻ ഇടുക്കി ബ്യൂറോ
അടിമാലി പാസ്റ്റേഴ്സ് ഫേലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇരുമ്പ് പ്പാലം ന്യൂ ലൈഫ് ബൈബിൾ സഭയിൽ വച്ച് മുഴു രാത്രി പ്രാർത്ഥന നടന്നു. പാസ്റ്റർ സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രാർത്ഥനയിൽ പാസ്റ്റർ സുമേഷ് കട്ടപ്പന മുഖ്യ സന്ദേശം നൽകി. ഐ.പി.സി ഇടുക്കി നോർത്ത് സെന്റെർ പാസ്റ്റർ ജോയി പെരുമ്പാവൂർ, കൂടാതെ സഭാ വ്യത്യാസം കൂടാതെ ഇതരസഭാ വിഭാഗങ്ങളിൽ നിന്നും കർത്തൃദാസന്മാർ പങ്കെടുത്തു. 27 ന് വൈകിട്ട് 6.30 ന് ആരംഭിച്ച മുഴുരാത്രി പ്രാർത്ഥന 28 രാവിലെ അവസാനിച്ചു. വാർത്ത: ഇടുക്കി ബ്യൂറോ കുഞ്ഞുമോൻ






