തോമസ് ജേക്കബ് കണ്ണൂർ
തൃശ്ശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ (62) ഭാര്യ മിനി (53) മകൻ ആദർശ് (18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്
അന്വേഷിച്ചെത്തിയ ആൾ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സമീപം താമസിക്കുന്ന ബന്ധുക്കൾ എത്തി പിൻവശ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് സംഭവം കണ്ടൽ, ആദർശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തി വരികയായിരുന്നു. ആദർശ് കാറളം വി.എച്ച്.എസ്.ഇയിലെ പ്ലസ് വിദ്യാർഥിയാണ്. ദമ്പതിമാരുടെ മകൾ മിഷ ഭർത്താവിനോടൊപ്പം വിദേശത്താണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,




