Home Daily news 32-ാം മത് ഐ.പി സി ഉപ്പുതറ സെന്റർ കൺവെൻഷൻ 22 മുതൽ 26 വരെ

32-ാം മത് ഐ.പി സി ഉപ്പുതറ സെന്റർ കൺവെൻഷൻ 22 മുതൽ 26 വരെ

0

N. S. Nellikunnam

ഉപ്പുതറ : 32-മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 ബുധൻ മുതൽ 26 ഞായർ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.
പാസ്റ്റർ കെ.വി വർക്കി (സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്‌,വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും, ഈ യോഗത്തിൽ സിസ്റ്റർ ജയാമോൾ രാജു (കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും നടക്കും.വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകും. ഞാറാഴ്ച്ച നടക്കുന്ന പൊതുയോഗം സംയക്തതരാധന യോടെ സമാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here