തോമസ് ജേക്കബ് കണ്ണൂർ
തൃശൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇന്ന് മൂന്നര മണിയോടെയാണ് സംഭവം.
അപകടത്തിൽപെട്ടത് കുളിക്കാനിറങ്ങിയ വിദ്യാർഥികൾ. വടൂക്കര സയിദ് ഹുസൈൻ, പൂങ്കുന്നം നിവേദ്,
കുറ്റൂരുകാരായ അബി ജോൺ, അർജുൻ
എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ
വിദ്യാർഥികൾ ചിറയിൽ
കുളിക്കാനിറങ്ങിയതാണ്. അബി ജോൺ തൃശൂർ സെന്റ് അലോഷ്യസ് കോളജ് വിദ്യാർഥിയാണ്. മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥികളാണ്.





