Home Daily news *നാക്ഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ്: സ്കോളർഷിപ്പ് സെമിനാർ*

*നാക്ഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ്: സ്കോളർഷിപ്പ് സെമിനാർ*

0

എൻ.എസ് നെല്ലിക്കുന്നം

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഹ്യൂമൻ എം പവർമെൻ്റ് വിഭാഗത്തിൻ്റെയും കേരളാ സർക്കാരിൻ്റെ നോളഡ്ജ് ഇക്കോണമി മിഷൻ്റെയും സഹകരണത്തോടുകൂടി സ്കോളർഷിപ്പ് സെമിനാർ നടന്നു. “അറിയാം, അറിയിക്കാം” എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 16 ന് ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ല, വള്ളംകുളം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചാണ് നടത്തപ്പെട്ടത്
ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ബഹു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉത്ഘാടനം നിർവ്വഹിച്ചു.. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ ആനുകൂല്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന “ചൂണ്ടുപലക” എന്ന കൈപ്പുസ്തകത്തിൻ്റെ പ്രകാശനം ബഹു. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.. മാർത്തോമാ സഭാ സീനിയർ വികാരി ജനറൽ . റവ. ഡോ. ഈശോ മാത്യൂ, ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, സിഎംഎസ് സഭാ ഭദ്രാസന സെക്രട്ടറി റവ. ജോയ്സ് ജോൺ തുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകനും ന്യൂനപക്ഷകാര്യ വിദഗ്ധനുമായ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, നോളഡ്ജ് എക്കോണമി മിഷൻ റീജിണൽ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ് എന്നിവർ ക്ലാസുകൾ എടുത്തു.
NCMJ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, HED ഡയറക്ടർ ഫാദർ പി എ ഫിലിപ്പ് ,ഫാദർ ഡോ. ഫെലിക്സ് യോഹന്നാൻ, ഷാജി ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.
ഡോ. പ്രകാശ് പി തോമസ്
പ്രസിഡൻ്റ്
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
ജെയ്സ് പാണ്ടനാട്
ജനറൽ സെക്രട്ടറി
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
9961757708
9847340246

LEAVE A REPLY

Please enter your comment!
Please enter your name here