ന്യൂസ്:-ജിജോ പാലക്കാട്
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ. ഫാ.ഡോ. റ്റി.ജെ.ജോഷ്വ(97) കർത്താവിൽ നിദ്രപ്രാപിച്ചു. കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗ്ൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.
മലയാള മനോരമയിൽ ദീർഘ വർഷങ്ങൾ ഇന്നത്തെ ചിന്താവിഷയം എഴുതിയിരുന്നു. നിരവധി ധ്യാനപഠന ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കഴിഞ്ഞ വർഷത്തെ ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡു ലഭിച്ചിരുന്നു.
നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃ ഇടവക. പരേതയായ ഡോ. മറിയാമ്മ ജോഷ്വാ കൊച്ചമ്മയാണ് ഭാര്യ.




